ജീവിതത്തിലെ പല ബുദ്ധിമുട്ടുകളിൽ നിന്നും മുക്തിനേടാനാവും. സ്വത്തോ വാഹനമോ ഒക്കെയും വാങ്ങാനും ഇക്കാലയളവിൽ സാധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ ബിസിനസിന് പറ്റിയ സമയമാണിത്. കുടുംബത്തിൽ സന്തോഷം കൈവരും
കർക്കിടക രാശിക്കാർക്ക് ഇത് ശുഭ സൂചനയാണ്. ജോലിക്കാർക്ക് സ്ഥാനക്കയറ്റവും, ശമ്പള വർധനയും ഉണ്ടാവും. നിക്ഷേപത്തിന് പറ്റിയ സമയമാണിത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം രാശിക്കാർക്ക് സാമ്പത്തിക വളർച്ചയുടെ കാലമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, മീഡിയ എന്നീ മേഖലയിലുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത.
കുംഭം രാശിക്കാർക്ക് ഭാഗ്യം തെളിയുന്ന കാലമാണ്. നിങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും.
ശുക്രൻറെ ഉയർച്ച കന്നി രാശിക്കാർക്ക് ശുഭകരമാണ്. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത. സുഹൃത്തുക്കളുമായി മികച്ച സമയം ചിലവഴിക്കാനും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാനും സാധിക്കും. കരിയറിൽ പുരോഗതിയും വരുമാന വർദ്ധനക്കും സാധ്യതയുണ്ട്.