Jio, Airtel, Vi, BSNL നല്‍കുന്ന 100 രൂപയിൽ താഴെയുള്ള മികച്ച പ്ലാനുകൾ ഇവയാണ്...

രാജ്യത്തെ ടെലികോം ഭീമന്മാര്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിവധി പ്ലാനുകള്‍ അവതരിപ്പിക്കാറുണ്ട്.  കുറഞ്ഞ വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇത്തരം പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് എന്നും താത്പര്യമാണ്.  

രാജ്യത്തെ ടെലികോം ഭീമന്മാര്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിവധി പ്ലാനുകള്‍ അവതരിപ്പിക്കാറുണ്ട്.  കുറഞ്ഞ വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇത്തരം പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് എന്നും താത്പര്യമാണ്.  

ഇന്ന് കുറഞ്ഞ വിലയിൽ പോലും, അതിവേഗ ഡാറ്റയുടെ സൗകര്യം ലഭിക്കുന്ന നിരവധി പ്ലാനുകൾ പല ടെലികോം കമ്പനികളും നൽകുന്നുണ്ട്. 100 രൂപയിൽ താഴെ വിലയുള്ള സമാന പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം.  

1 /5

കുറഞ്ഞ ചെലവിൽ വാങ്ങാം മികച്ച ടോപ്പ്-അപ്പ് പ്ലാൻ  എല്ലാ ടെലികോം ഉപയോക്താക്കളുടെയും സൗകര്യം കണക്കിലെടുത്ത് Jio, Airtel, Vi, BSNL എന്നീ ടെലികോം കമ്പനികള്‍ വിപണിയില്‍  മികച്ച പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്.  100 രൂപയിൽ താഴെയുള്ള ഇത്തരം ടോപ്പ് അപ്പ് പ്ലാനുകള്‍ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്.  ഈ ടോപ്പ്-അപ്പ് പ്ലാനുകൾ പരിധിയില്ലാത്ത വാലിഡിറ്റി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത.  നിങ്ങളുടെ നിലവിലുള്ള പ്ലാനിന്‍റെ ഡാറ്റ തീർന്നതിന് ശേഷം നിങ്ങൾക്ക് ഈ ടോപ്പ് അപ്പുകൾ ഉപയോഗിക്കാം.

2 /5

ജിയോ വിലകുറഞ്ഞ ടോപ്പ് അപ്പ് പ്ലാൻ ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ ടോപ്പ്  അപ്പ് പ്ലാനിന്‍റെ വില വെറും 15 രൂപയാണ്. ഇതിൽ നിങ്ങൾക്ക് ആകെ 1 GB ഡാറ്റ ലഭിക്കും. ഇതിന് പുറമെ 25 രൂപയ്ക്ക് മറ്റൊരു ഡാറ്റ ടോപ്പ് അപ്പും കമ്പനി നൽകുന്നുണ്ട്. ഇതിലൂടെ  ഉപയോക്താക്കൾക്ക് 2 GB ഹൈ സ്പീഡ് ഡാറ്റ ലഭിക്കും. ജിയോ കുറഞ്ഞ തുകയ്ക്കുള്ള മറ്റൊരു  ടോപ്പ്-അപ്പ് കൂടി നല്‍കുന്നുണ്ട്.  61 രൂപ വിലയുള്ള ഈ പ്ലാനില്‍  നിങ്ങൾക്ക് 6 GB ഹൈ സ്പീഡ് ഡാറ്റ ലഭിക്കും.    

3 /5

|എയർടെല്ലിന്‍റെ വില കുറഞ്ഞ ടോപ്പ്-അപ്പ് പ്ലാൻ എയർടെല്‍  100 ​​രൂപയിൽ താഴെ വിലയുള്ള മൂന്ന് ഡാറ്റ ടോപ്പ്  അപ്പ്  പ്ലാനുകളാണ് നല്‍കുന്നത്.   ഈ പ്ലാനുകളിൽ ഒന്നിന് 19 രൂപയും ഒരു ദിവസത്തെ വാലിഡിറ്റിയും ഒപ്പം ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ ലഭിക്കും. എയര്‍ടെല്ലിന്‍റെ  രണ്ടാമത്തെ പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്‍റെ വില 58 രൂപയാണ്, അതിൽ ആകെ 3 GB ഡാറ്റയാണ് ലഭിക്കുക.  98 രൂപ വിലയുള്ള മറ്റൊരു ടോപ്പ്അപ്പും കമ്പനിക്കുണ്ട്, മൊത്തം 5 GB ഹൈ സ്പീഡ് ഡാറ്റ ഇത് നൽകുന്നു.

4 /5

Vi നല്‍കുന്ന  വില കുറഞ്ഞ പ്ലാനുകൾ 100 രൂപയിൽ താഴെയുള്ള ആകെ നാല് ടോപ്പ് അപ്പ് പ്ലാനുകള്‍  Vi നല്‍കുന്നു. ഈ പ്ലാനുകളിൽ ഒന്നിന് 19 രൂപയും 24 മണിക്കൂർ വാലിഡിറ്റിയും ലഭിക്കും.  48 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാന്‍  2 ജിബി ഡാറ്റ നൽകുന്നു.  ഈ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയും നല്‍കും.   Viയുടെ മറ്റ് പ്ലാനുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് 58 രൂപയുടെ ടോപ്പ് അപ്പില്‍  3GB ഡാറ്റ ലഭിക്കുന്നു, ഇതിന്‍റെ വാലിഡിറ്റി 28 ദിവസമാണ്. 98 രൂപയുടെ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. കൂടാതെ, 9 ജിബി ഹൈ സ്പീഡ് ഡാറ്റയും ലഭിക്കും.

5 /5

BSNL  നല്‍കുന്ന  വില കുറഞ്ഞ പ്ലാനുകൾ ബി‌എസ്‌എൻ‌എല്ലിന് നിരവധി വിലകുറഞ്ഞ ടോപ്പ് അപ്പ് പ്ലാനുകള്‍ ഉണ്ട്. കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ ടോപ്പ് അപ്പിന്  13 രൂപയാണ് വില. ഇത് ഒരു ദിവസത്തെ വാലിഡിറ്റിയും 2 ജിബി ഡാറ്റയും നല്‍കുന്നു. ഇതുകൂടാതെ, 48 രൂപയുടെ ടോപ്പ് അപ്പില്‍ മൊത്തം 5 GB ഡാറ്റ നൽകുന്നു, ഇതിന്‍റെ വാലിഡിറ്റി 30 ദിവസമാണ്. BSNL ന്‍റെ രണ്ടാമത്തെ ടോപ്പ് അപ്പ് പ്ലാനിന് 56 രൂപയും 10 ദിവസത്തെ വാലിഡിറ്റിയുമാണ്‌ ഉള്ളത്. ഇത്  10 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 68 രൂപയുടെ ടോപ്അപ്പിൽ 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയുമാണ്‌ ഉള്ളത്.  2 ജിബി ഡാറ്റ നൽകുന്ന 75 രൂപ വിലയുള്ള മറ്റൊരു പ്ലാൻ കൂടി  കമ്പനി നല്‍കുന്നുണ്ട്.  

You May Like

Sponsored by Taboola