Vitamin C: വിറ്റാമിൻ സിയും കൊളാജനും വർധിപ്പിക്കും... ഈ ഭക്ഷണങ്ങൾ ചർമ്മത്തിന് മികച്ചത്

വിറ്റാമിൻ സി വർധിപ്പിക്കാനും കൊളാജൻ വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

  • Jun 30, 2024, 14:36 PM IST
1 /5

കൊളാജൻ വളരെ പ്രധാനപ്പെട്ട പ്രോട്ടീനാണ്. ഇത് ചർമ്മത്തിൻറ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

2 /5

വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് ചർമ്മത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും അകാല വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

3 /5

ഓറഞ്ചിൽ വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകളും വീക്കവും കുറയ്ക്കാനും ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.

4 /5

മികച്ച ആൻറി ഏജിങ് ഏജൻറാണ് കിവി. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

5 /5

വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് പേരക്ക. ഇവ രണ്ടും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്ന ആൻറി ഓക്സിഡൻറുകളാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola