കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി എല്ലാ മേഖലകളിലും മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആ മാറ്റങ്ങൾ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിലെ പരേഡിലും ബാധിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ ഇവയാണ്.
കോവിഡിനെ തുടർന്ന് വിദേശത്ത് നിന്നുള്ള ഒരു അതിഥിയില്ലാത്തതാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം. ചരിത്രത്തിൽ തന്നെ ഇത് നാലാം തവണയാണ് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തിൽ ഒരു അതിഥി ഇല്ലാതെ ആഘോഷം സംഘടിപ്പിക്കുന്നത്. നേരത്തെ 1966ലും 1953ലും 1952ലുമാണ് അതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. ഈ വർഷത്തെ ആഘോഷത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണായിരുന്ന പരേഡിന് അതിഥിയായി തീരുമാനിച്ചത്. എന്നാൽ ബ്രിട്ടണിൽ പുതിയ കൊറോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബോറിസ് ജോൺസൺ ഇന്ത്യയിലേക്കുള്ള സന്ദർശനം ഉപേക്ഷിക്കുകയായിരുന്നു.
കോവിഡിനെ തുടർന്ന് ഇത്തവണ NSG കമ്മാൻഡോസിന്റെ പരേഡിലും മാറ്റം വരുത്തിട്ടുണ്ട്. 1.5 മീറ്റർ അകലത്തിലാണ് കമ്മാൻഡോസ് ഈ വർഷം രാജ്പഥിൽ മാർച്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തോളോട് തോൾ ദുരം മാത്രമായിരുന്ന കമാൻഡോകൾക്കിടയിൽ ഉണ്ടായിരുന്നത്.
പരേഡിലെ വിവിധ പരിപാടികൾക്കായി 321 സ്കൂൾ കുട്ടികളെയും 80 നാടൻകലകാരന്മാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കൊൽക്കത്തിയിൽ നിന്നുള്ള കലാകാരന്മാരാണ് നാചൻ കലകൾ അവതരിപ്പിക്കാൻ പരേഡിൽ പങ്കെടുക്കുന്നത്
വാഗ അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി സംഘടിപ്പിക്കുന്ന പരേഡും ഇത്തവണയില്ല. കഴിഞ്ഞ മാർച്ച് മുതൽ കോവിഡിനെ തുടർന്ന് വാഗാ അട്ടാരി അതിർത്തിയിലേക്ക് സന്ദർശക വിലക്കും ഏർപ്പെടുത്തിയിരിക്കുകയാണ്.
അതോടൊപ്പം ഇത്തവണ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡൽഹി അതിർത്തിയിൽ കർഷക സമരം നടത്തുന്ന കർഷകർ ട്രാക്ടർ റാലി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഡൽഹി ഔട്ടർ റിങിലാണ് തങ്ങൾ ട്രാക്ടർ പരേഡ് നടത്തുകയെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.