Chandra Grahan 2023: വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ

Lunar Eclipse 2023: ആദ്യ ചന്ദ്രഗ്രഹണം മെയ് മാസത്തിൽ സംഭവിക്കും. മെയ് 5 ന് ആണ് ഈ വർഷത്തെ ആദ്യത്തെ ചന്ദ്ര​ഗ്രഹണം നടക്കുന്നത്. അന്ന് രാത്രി 8:45 മുതൽ പുലർച്ചെ 1 മണി വരെ ഇത് നീണ്ടുനിൽക്കും. അതായത് ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂറും 15 മിനിറ്റും നീണ്ടുനിൽക്കും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പക്ഷേ ഇത് ചില രാശികളിൽ അനുകൂല ഫലങ്ങൾ നൽകും. ഏതൊക്കെയാണ് ആ ഭാ​ഗ്യ രാശിയെന്ന് നോക്കാം...

 

1 /5

മിഥുനം: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മിഥുന രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. തൊഴിലിൽ വലിയ ലാഭമുണ്ടാകും. മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും.   

2 /5

കർക്കടകം: മെയ് 5 ന് ബുദ്ധ പൂർണിമയിലെ ചന്ദ്രഗ്രഹണം കർക്കടക രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സമൂഹത്തിൽ കർക്കടക രാശിക്കാരുടെ ബഹുമാനം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല.   

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചന്ദ്രഗ്രഹണം വളരെ ഗുണകരമാണ്. ബിസിനസിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ലാഭം ലഭിക്കും. ‌  

4 /5

കന്നി: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. നിക്ഷേപത്തിലൂടെ ലാഭം ഉണ്ടാകും.   

5 /5

ധനു: മെയ് 5 ന് നടക്കുന്ന ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് ​ഗുണകരമാകും. വലിയ നേട്ടങ്ങൾ സ്വന്തമാക്കും. ബന്ധങ്ങൾ മികച്ചതാകും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola