Astrology: ഒക്ടോബറിലെ ആദ്യ 3 ദിനങ്ങൾ സവിശേഷം; ഈ രാശിക്കാർക്ക് ധനലാഭമുണ്ടാകും

ഒക്ടോബർ ഒന്നിന് ബുധൻ കന്നിരാശിയിലും രണ്ടാം തിയതി ശുക്രൻ ചിങ്ങത്തിലും മൂന്നിന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും.

1 /6

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം 12 രാശികളേയും ബാധിക്കുന്നു. ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും ലഭിക്കും.

2 /6

ഒക്ടോബർ ഒന്നിന് ബുധൻ കന്നിരാശിയിൽ പ്രവേശിക്കും. ഒക്ടോബർ രണ്ടിന് ശുക്രൻ ചിങ്ങത്തിലും ഒക്ടോബർ മൂന്നിന് ചൊവ്വ തുലാം രാശിയിലും പ്രവേശിക്കും. ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ​ഗ്രഹങ്ങൾ രാശികൾ മാറുന്നതിനാൽ ചിലർക്ക് ഭാഗ്യം ലഭിക്കും.

3 /6

മേടം: തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. വളരെയധികം കഠിനാധ്വാനം വേണ്ടിവരും. വിജയം കൈവരിക്കും. വാഹന സൗകര്യം വർദ്ധിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മെച്ചപ്പെടും. സാമ്പത്തിക വശം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

4 /6

മിഥുനം: വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മെച്ചപ്പെടും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വാഹന സൗകര്യം വർദ്ധിക്കും. വരുമാന സ്ഥിതിയും മെച്ചപ്പെടും. പങ്കാളിയുമായി സമയം ചിലവഴിക്കും.

5 /6

ധനു: ജോലിയിൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് സന്തോഷകരമായ ഫലങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭത്തിനും അവസരമുണ്ടാകും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കാം.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola