February Purnima 2024: ഹിന്ദു കലണ്ടർ അനുസരിച്ച്, ഒരു വർഷത്തിൽ 12 പൗര്ണ്ണമികളാണ് ഉള്ളത്. ഈ മാസത്തെ പൂർണിമ ഫെബ്രുവരി മാസം 23 നാണ് സംഭവിക്കുക. ഈ പൗര്‍ണ്ണമിയ്ക്ക് മാഘപൂർണിമ എന്നും പറയുന്നു. ഈ ദിവസം, മഹാവിഷ്ണുവിനെ ആചാരപ്രകാരം ആരാധിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കുന്നു.
പൗര്‍ണ്ണമി (മാഘപൂർണിമ) ഫെബ്രുവരി 23 ന് ഉച്ചകഴിഞ്ഞ് 3:33 ന് ആരംഭിച്ച് അടുത്ത ദിവസം ഫെബ്രുവരി 24 ന് വൈകുന്നേരം 5:59 വരെ തുടരും. ജ്യോതിഷ പ്രകാരം, വർഷത്തിലെ ഏറ്റവും ചെറിയ പൂർണ ചന്ദ്രൻ ഫെബ്രുവരി 23 ന് കാണപ്പെടും...!!
ഇത്തവണത്തെ മാഘപൂർണിമ കന്നിരാശിയിലാണ് സംഭവിക്കുന്നത്. ഈ പൗര്‍ണ്ണമി ദിവസം കന്നിരാശിയിൽ ഒരു അത്ഭുതകരമായ യോഗം രൂപപ്പെടുന്നു. കന്നി രാശിയുടെ അധിപൻ ബുധനാണ്, ബുധന്റെ സ്വാധീനം എല്ലാ രാശികളിലും ശുഭ, അശുഭകരമായ രീതിയിൽ പ്രകടമാകും. എന്നാല്‍, ജ്യോതിഷപ്രകാരം 3 രാശികള്‍ക്ക് ഈ അത്ഭുത യോഗത്തിന്റെ ശുഭ ഫലങ്ങൾ ലഭിക്കും. ആ രാശികള്‍ ഏതൊക്കെയാണ് എന്നറിയാം...
ഇടവം രാശി (Taurus Zodiac Sign) സർഗ്ഗാത്മകതയിൽ താൽപ്പര്യമുള്ള ഇടവം രാശിക്കാര്‍ക്ക് ഈ യോഗം ഏറെ ശുഭ ഫലങ്ങള്‍ നല്‍കും. ചിലപ്പോള്‍ ഈ സമയത്ത് നിങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യം സഫലമകാം. കഠിനാധ്വാനം ചെയ്താൽ തീർച്ചയായും വിജയം നേടും, അതിനുള്ള ഒരു സമയമാണിത്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകും, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ സമയത്ത് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചന്ദ്രന്റെ സ്വാധീനം മൂലം, നിങ്ങൾ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാം....
മകരം രാശി (Capricorn Zodiac Sign) ഈ രാശിക്കാരുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, അവിവാഹിതർക്ക് ഈ സമയത്ത് വിവാഹാലോചനകൾ വരാം, വീടോ കടയോ സ്ഥലമോ വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കാം, ഏത് തരത്തിലുള്ള സമ്മർദ്ദവും ഈ സമയത്ത് ഇല്ലാതാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം നിറയും...
കർക്കിടകം രാശി (Cancer Zodiac Sign) ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും ഈ സമയത്ത് പൂർത്തിയാകും, നിങ്ങൾ എന്ത് ലക്ഷ്യം വെക്കുന്നുവോ, അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും, ഈ സമയത്ത് വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ അവർക്ക് അതിൽ വിജയം ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)