Budh Surya Yuti: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!

Budh Surya Yuti: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി 20 ന് കുംഭ രാശിയിൽ പ്രവേശിച്ചു. ഇവിടെ ശനിയും സൂര്യനും നേരത്തെ തന്നെയുണ്ട്. 

Budhaditya Rajayoga:  ഈ സമയത്ത് ശനി- ബുധ അതുപോലെ സൂര്യ-ബുധ സംയോഗം നടന്നിരിക്കുകയാണ്. ഇതിലൂടെ 5 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്ന ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

1 /10

ഈ സമയത്ത് സൂര്യ-ബുധ സംയോഗം നടന്നിരിക്കുകയാണ്. ഇതിലൂടെ 5 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്ന ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

2 /10

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്തിന്റെ ഇടവേളയ്ക്ക് ശേഷം രാശി മാറും.  അത് മനുഷ്യജീവിതത്തിലും ഭൂമിയിലും പ്രത്യേക സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി 20 ന് ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ഇത് ഈ 5 രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും.  

3 /10

ജ്യോതിഷ പ്രകാരം ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും കുംഭ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ശനിയും ഇതിനകം ഇവിടെയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ ബുധാദിത്യ രാജ്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  അതുപോലെ മൂന്നു ഗ്രഹങ്ങളും കുംഭത്തിൽ നിൽക്കുന്നത് ത്രിഗ്രഹ യോഗം ഉണ്ടാക്കും.

4 /10

മിഥുനം, കന്നി രാശികളുടെ അധിപനായ ബുധൻ, ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം, സമ്പത്ത് എന്നിവയുടെ കരകനാണ്. ഇത്തരമൊരു അവസ്ഥയിൽ ശനിയുടെ രാശിയിൽ ബുധൻ്റെ പ്രവേശനം പല രാശിക്കാർക്കും പ്രത്യേക ഫലങ്ങൾ നൽകും.  

5 /10

വേദ ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകരെ ശക്തിപ്പെടുത്തുന്നു. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ പ്രത്യേക ഫലങ്ങൾ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ അയാൾക്ക് സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കും. 

6 /10

മേടം (Aries): കുംഭ രാശിയിൽ ബുധൻ്റെ സംക്രമണവും അതിലൂടെ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗവും മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിൽ പുതിയ അവസരങ്ങൾക്കും സ്ഥാനക്കയറ്റത്തിനും ശക്തമായ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതാകും, തൊഴിൽരഹിതർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം.ജോലിയിൽ വിജയം കൈവരിക്കും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും.വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. കുടുംബത്തിൽ പരസ്പര ബന്ധങ്ങൾ ദൃഢമാകും. വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും നല്ല സമയം. ശുഭകാര്യങ്ങളിൽ പങ്കെടുക്കാം. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

7 /10

മിഥുനം (Gemini): കുംഭ രാശിയിലെ സൂര്യ-ബുധ കൂടിച്ചേരലും ബുധാദിത്യ രാജയോഗ രൂപീകരണവും മിഥുനം രാശിക്കാർക്ക് ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവുകയും ചെയ്യും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യാം. ബിസിനസ്സിൽ നിങ്ങൾക്ക് ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും. വീട്ടിലും കുടുംബത്തിലും മംഗളകരവും മതപരവുമായ പരിപാടികളിൽ പങ്കെടുക്കാം. തൊഴിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. രാഷ്ട്രീയക്കാർക്കും ഇത് നല്ല സമയം. 

8 /10

ചിങ്ങം (Leo): കുംഭ രാശിയിൽ ശനി, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ആഗമനം മൂലം വിശേഷ ഫലങ്ങൾ ലഭിക്കും. ഇതോടെ ഇവർക്ക് മൂന്ന് ഗ്രഹങ്ങളുടെയും അനുഗ്രഹം ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് സമയം നല്ലതായിരിക്കും. പരീക്ഷകളിൽ വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും, മരുമക്കളുടെ പിന്തുണയുണ്ടാകും. ബിസിനസ്സിൽ ലാഭത്തോടൊപ്പം നിങ്ങൾക്ക് ഒരു പുതിയ കരാർ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത.    

9 /10

ഇടവം (Taurus): കുംഭം രാശിയിലെ ബുധാദിത്യ രാജയോഗം ഇവരുടെ ഭാഗ്യം തെളിയിക്കും. തൊഴിൽരംഗത്ത് പ്രശസ്തിയും പ്രമോഷനും ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത. അച്ഛനും മകനും തമ്മിൽ നല്ല ഏകോപനം ഉണ്ടാകും.കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.സാമൂഹിക സ്ഥാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. എല്ലാ ജോലികളിലും വിജയം കൈവരിക്കും.സർക്കാർ ജോലികളിൽ വിജയം കൈവരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

10 /10

കുംഭം (Aquarius): കുംഭത്തിലെ സൂര്യ-ബുധ സംയോഗം ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കുംഭ രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. ഈ സമയം ഇവർക്ക് കരിയറിൽ പുരോഗതി, അവിവാഹിതർക്ക് വിവാഹാലോചനകൾ, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനൾ എന്നിവ ലഭിക്കും.  ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യമുണ്ടാകും. ബിസിനസ്സിൽ നല്ല ലാഭം,  പുതിയ ജോലി എന്നിവ ലഭിച്ചേക്കാം.  നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് വിജയം നിലവാരം ഉയരും.  മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. ശനിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola