Budh Gochar: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Budh Rahsi Parivartan: സമ്പത്തിന്റെയും ബിസിനസിന്റെയും ഘടകമായ ബുധൻ രാശി മാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ സംക്രമണത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.

Budh Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധന്റെ സ്ഥാന മാറ്റം ചില രാശിക്കാരുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, ബിസിനസ്സ് എന്നിവയെ ബാധിക്കാറുണ്ട്.

1 /5

Budh Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധന്റെ സ്ഥാന മാറ്റം ചില രാശിക്കാരുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, ബിസിനസ്സ് എന്നിവയെ ബാധിക്കാറുണ്ട്. ജാതകത്തിൽ ബുധൻ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തി ബുദ്ധി, യുക്തി, സംസാരം, സംഭാഷണം, ബിസിനസ് എന്നിവയിൽ പ്രാവീണ്യം നേടും. ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കും.

2 /5

സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ബുധന്റെ സംക്രമണം വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതോടൊപ്പം ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുന്നതിനാൽ ബുധനും സൂര്യനും ചേർന്ന് ബുദ്ധാദിത്യ രാജയോഗവും ഉണ്ടാകും.  ഈ 3 രാശിയിലുള്ളവർക്ക് ബുധന്റെ സംക്രമം വളരെ ശുഭകരമായിരിക്കും.  ഇവർക്ക് ധാരാളം പണം ലഭിക്കും, തൊഴിൽ-ബിസിനസിൽ പുരോഗതിയുണ്ടാകും. ആ  ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

3 /5

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെയധികം നേട്ടങ്ങൾ നൽകും.  നിങ്ങൾക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന പുരോഗതി കണ്ടെത്താനാകും. നിങ്ങൾക്ക് ഒരു വലിയ തസ്തികയും ഇൻക്രിമെന്റും ലഭിക്കും. ചില നല്ല വാർത്തകൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. കൂടുതൽ പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും ധാരാളം പണം ലഭിക്കുന്നത് നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. വായ്പ തിരിച്ചടക്കുന്നതിൽ വിജയിക്കും.

4 /5

തുലാം (Libra): ബുധന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ധനനേട്ടം ഉണ്ടാക്കും. ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. തൊഴിലിൽ ലാഭം ഉണ്ടാകും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വർദ്ധിച്ച വരുമാനം നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. ഏത് വലിയ ആഗ്രഹവും ഈ സമയം നിറവേറ്റാൻ കഴിയും.  

5 /5

മകരം (Capricorn): ബുധന്റെ സംക്രമം മകരം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിങ്ങൾ വിജയിക്കും. വസ്തു വാങ്ങാണ് യോഗമുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാണ് യോഗം. ജോലിയിലുള്ളവർക്ക് സമയം ഗുണകരമാണ്. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും. ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് സമയം അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola