ക്രിക്കറ്റിലെ ഒരുവിധം റെക്കോര്‍ഡുകളെല്ലാം ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സച്ചിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
Fastest Batters To Score 15,000 Runs: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറല്ല. ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
1. വിരാട് കോഹ്ലി - ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികച്ച താരം വിരാട് കോഹ്ലിയാണ്. 333 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.
2. ഹാഷിം അംല - അതിവേഗം 15,000 റണ്‍സ് തികച്ചവരില്‍ വിരാട് കോഹ്ലിയ്ക്ക് തൊട്ടുപിന്നിലാണ് ഹാഷിം അംലയുടെ സ്ഥാനം. 336 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അംല 15,000 റണ്‍സ് തികച്ചത്.
3. വിവിയന്‍ റിച്ചാര്‍ഡ്‌സ് - വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് പട്ടികയില്‍ മൂന്നാമത്. 344 ഇന്നിംഗ്‌സുകളില്‍ നിന്നാണ് റിച്ചാര്‍ഡ്‌സ് 15,000 റണ്‍സ് നേടിയത്.
4. മാത്യു ഹെയ്ഡന്‍ - ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 347 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഹെയ്ഡന്‍ 15,000 റണ്‍സ് തികച്ചത്.
5. കെയ്ന്‍ വില്യംസണ്‍ - 348 ഇന്നിംഗ്‌സുകളില്‍ നിന്ന് 15,000 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ അഞ്ചാമത്.
6. സ്റ്റീവ് സ്മിത്ത് - ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിലാണ് സ്റ്റീവ് സ്മിത്ത് 15,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്നത്. 351-ാം ഇന്നിംഗ്‌സിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്.