ജങ്ക് ഫുഡുകൾ കഴിക്കുന്നത് കുറയ്ക്കുക. ഇത് മുടിയുടെ കട്ടി കുറയാൻ കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് മുടിയെ സംരക്ഷിക്കാൻ സഹായിക്കും
അടുക്കിയ പല്ലുകളുള്ള ചീർപ്പുകൾ ഉപയോഗിക്കാതെ വീതിയും അകലവും കൂടിയ പല്ലുകളുള്ള ചീർപ്പുകൾ ഉപയോഗിക്കുക. ഇത് മുടി പരുക്കാനാകുന്നത് ഒഴിവാക്കാൻ സഹായിക്കും.
മുടി പറന്ന് നടക്കാത്ത രീതിയിൽ കെട്ടിവെയ്ക്കുക. അത് നിങ്ങളുടെ മുടിയെ ഒടക്കുണ്ടാകുന്നതിൽ നിന്നും പരുക്കൻ ആകുന്നതിൽ നിന്നും സംരക്ഷിക്കും.
വെയിൽ ഒരുപാട് നിൽക്കുന്നതും, മലിനീകരണവും, പൊടിയും ഒക്കെ നിങ്ങളുടെ മുടിയെ പ്രതികൂലമായി ബാധിക്കും. അത്കൊണ്ട് ഇതിൽ നിന്ന് ഒക്കെ കഴിയുന്നതിന്റെ പരമാവധി മുടിയെ സംരക്ഷിക്കുക. പൊടിയോ, മഴയോ ഏറ്റാൽ അന്ന് തന്നെ മുടി കഴുകാൻ ശ്രദ്ധിക്കുക.