പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങളിലൊന്നാണ് കോഴിമുട്ട. ആരോഗ്യ സംരക്ഷണത്തിന് മുട്ട കഴിക്കുന്നത് ഗുണകരമാണ്.
Side effects of eggs: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും മുട്ട പതിവായി അമിത അളവിൽ കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല. എന്നാൽ, അമിതമായി മുട്ട കഴിച്ചാൽ അത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കും.
പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തിയാൽ അത് വൃക്ക സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും. ഉയർന്ന കലോറി ശരീരത്തിലെത്തുന്നത് കൊളസ്ട്രോൾ ലെവലിനെയും ബാധിക്കും.
ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ദിവസവും 2 മുട്ട വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റബിൻ ബി, മോണോ-പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ ആരോഗ്യമുള്ള നാഡീവ്യവസ്ഥയ്‌ക്കും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കുന്നു.
കാഴ്ചശക്തി വർദ്ധിപ്പിക്കാനും ശരീരത്തിൽ നല്ല കൊഴുപ്പുണ്ടാക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും മുട്ട സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.