മഴക്കാലത്ത് വിവിധ രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
മഴക്കാലത്ത് രോഗപ്രതിരോധശേഷി മികച്ചതാക്കേണ്ടത് പ്രധാനമാണ്. കാരണം, മഴക്കാലത്ത് വിവിധ അണുബാധകളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ്. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പോരാടുന്നു.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇത് ജലദോഷം, ചുമ തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സജ്ജമാക്കുന്നു.
കറുവപ്പട്ടയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന പനിയെ ചെറുക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ സിഡെർ വിനെഗർ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)