Kidney desease: ഇരു വൃക്കകളും തകരാറിലായ ഒരു വ്യക്തി ഡയാലിസിസിലൂടെ അതിജീവിക്കുമോ...? ഡോക്ടർമാർ പറയുന്നതിങ്ങനെ‌

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ വൃക്ക വളരെ വലിയ പങ്കു വഹിക്കുന്നു. അതിനാൽ തന്നെ വൃക്കയെ ആരോ​ഗ്യകരമായി സൂക്ഷിക്കുന്നതിനായി നാം വളരെയധികം ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. എന്നാൽ ഇന്ന് പലരും വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. 

മാറിയ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളുമാണ് കാരണം. വൃക്ക തകരാറിലായി കഴിഞ്ഞാൽ പലപ്പോഴും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, ഡയാലിസിസ് പോലുള്ള ചികിത്സാരീതികളാണ് ചെയ്യാറുള്ളത്. ഇരു വൃക്കകളും തകരാറിലായ ഒരു വ്യക്തിയെ സംബന്ധിച്ച് ഡയാലിസിസ് എത്രത്തോളം പ്രാവർത്തികമാണെന്നാണ് ഇന്നിവിടെ പറയുന്നത്. 

 

1 /5

ഒരു മനുഷ്യശരീരത്തിൽ രണ്ട് വൃക്കകളാണ് ഉള്ളത്. അസുഖ ബാധയെതുടർ‌ന്ന് ഒരെണ്ണം നീക്കം ചെയ്താലും ആ വ്യക്തിക്ക് ആരോ​ഗ്യത്തോടെ തുടർന്നും ജീവിക്കാനായി സാധിക്കും. ലോകത്ത് ഒരു വൃക്ക മാത്രമായി ജനിച്ചവരും ഉണ്ട്. എന്നു കരുതി അവർക്ക് ജീവിതത്തിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു വൃക്കയുമായി അവർ ജീവിക്കും.   

2 /5

എന്നിരുന്നാലും ഇത്തരത്തിലുള്ള ആളുകളോട് പലപ്പോഴും ജീവിതരീതിയിൽ കാതലായ മാറ്റം കൊണ്ടുവരാനായി ആരോ​ഗ്യപ്രവർത്തകർ നിർദ്ദേശിക്കാറുണ്ട്. മോശം ജീവിതശൈലി, ജങ്ക് ഫുഡ് അമിതമായ കഴിക്കുക, സി​ഗരറ്റ്, മധ്യപാനം എന്നിവ വൃക്കയെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.   

3 /5

ആരോ​ഗ്യപ്രവർത്തകരുടെ അഭിപ്രായത്തിൽ ഡയാലിസിസ് ഒരു വ്യക്തിയുടെ ആരോ​ഗ്യശേഷിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാല്‌ തന്നെ ഡയാലിസിസ് എന്നത് വ്യക്തികളെ അപേക്ഷിച്ചിരിക്കുന്നു. സാഹചര്യങ്ങൾ അനുസരിച്ച് അവ കുറഞ്ഞും കൂടിയും വരുന്നു.   

4 /5

പലപ്പോഴും ആളുകളിൽ ഉള്ള സംശയമാണ് ഇരു വൃക്കളും തകരാറിലായ ഒരു വ്യക്തിക്ക് ജീവൻ നിലനിർത്താൻ സാിക്കുമോ..? അല്ലെങ്കിൽ ഡയാലിസിസ് ചെയ്തിട്ട് പ്രയോജനമുണ്ടോ..? എത്ര കാലം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്താൻ സാധിക്കും എന്നിങ്ങനെ. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്ന പ്രധാനപ്പെട്ട ജോലിയാണ്. ഇവ തകരാറിലാകുമ്പോൾ ആ ജോലിയാണ് ഡയാലിസിസിലൂടെ നടത്തുന്നത്.   

5 /5

ഇത് ഓരോ വ്യക്തിയുടേയും ആരോ​ഗ്യത്തെയും അവരുടെ ശേഷിയേയും അപേക്ഷിച്ചിരിക്കുമെന്ന് നേരത്തെ പറഞ്ഞല്ലോ.. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ മറ്റൊന്നും തന്നെ ഇല്ലാത്ത വ്യക്തികളാണെങ്കിൽ 20 മുതൽ 25 വർഷം വരെ ജീവിക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ പ്രവർത്തകരുടെ അഭിപ്രായം.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിരങ്ങളുടെയും, ​ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola