പ്രമേഹം നിയന്ത്രിക്കുന്നതിന് ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാനം.
വ്യായാമം, യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് ഗുണകരമാണ്.
ശരീരഭാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക. ശരീരഭാരം അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ, ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ പ്രമേഹ ബാധിതരുടെ അവസ്ഥ കൂടുതൽ വഷളാക്കും. അതിനാൽ, സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
ഡോക്ടറുമായി നിരന്തരം ആശയവിനിമയം നടത്തണം. പുതിയ ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കുക. ഗ്ലൂക്കോമീറ്റർ, രക്തസമ്മർദ്ദ മീറ്റർ തുടങ്ങിയ അടിസ്ഥാന യന്ത്രങ്ങൾ വീട്ടിൽ തന്നെ ലഭ്യമാക്കുക.
നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്.