2022 റേഞ്ച് റോവർ ഇന്ത്യയിൽ അവതരിപ്പിച്ചു. റേഞ്ച് റോവറിന്റെ പുതിയ ഡിസൈൻ നിരവധി മാറ്റങ്ങളോടെയാണ് എത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ലാൻഡ് റോവറിന്റെ എസ്‌യുവിയുടെ അഞ്ചാം തലമുറയാണ്.
പുതിയ റേഞ്ച് റോവറിന്റെ പ്രാരംഭ വില 2.39 കോടി രൂപയാണ്.
എസ് വി ഗ്രേഡിന് 4.17 കോടി രൂപയാണ് (എക്സ്-ഷോറൂം) വില.
ആറ്, എട്ട് സിലിണ്ടർ പവർട്രെയിനുകളുടെ സമഗ്രമായ ലൈനപ്പോടെയാണ് പുതിയ റേഞ്ച് റോവർ വരുന്നത്.
ലൈറ്റിംഗ്, സീറ്റ് അഡ്ജസ്റ്റ്‌മെന്റുകൾ, എയർ ഫ്ലോ റേറ്റ് എന്നിവ ഉൾപ്പെടെ ഇന്റീരിയറിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കാൻ പിൻ ആംറെസ്റ്റിലെ ഇന്റഗ്രേറ്റഡ് സ്‌ക്രീൻ ഉപയോഗിക്കാം.
പുതിയ റേഞ്ച് റോവർ എസ്‌യുവി മൂന്ന് മോഡൽ ലെവലുകളിലും രണ്ട് പവർട്രെയിൻ ചോയിസുകളിലും രണ്ട് വീൽബേസ് ഓപ്ഷനുകളിലും അഞ്ച്, ഏഴ് സീറ്റിങ് ഓപ്ഷനുകളിലും ലഭ്യമാകും.