പല്ല് വേദന, പല്ല് പുളിപ്പ്, വായ്നാറ്റം തുടങ്ങി നിരവധി പ്രശ്നങ്ങൾ പലരും നേരിടുന്നതാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം വളരെ പ്രധാനമാണ്.
പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് പല്ലിൽ കേടുവരുന്നതിന് കാരണമാകും.
അമിതമായ അളവിൽ മധുരം ചേർത്ത കാപ്പി കുടിക്കുന്നത് പല്ല് വേഗത്തിൽ ദ്രവിക്കാൻ കാരണമാകും.
ചെറുചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.
പഴങ്ങളും പച്ചക്കറികളും കാത്സ്യവും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.