അലർജി, അടോപിക് ഡെർമറ്റെറ്റിസ്, കോൺടാക്ട് ഡെർമറ്റെറ്റിസ്, പാരമ്പര്യമായി ലഭിക്കുന്നത്, പിഗ്മെന്റഷനിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതമായി വെയിൽ കൊള്ളുന്നത് ഇവയൊക്കെയാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പിന് പ്രധാനമായും കാരണമാകാറുള്ളത്.
ഉറക്കകുറവ് നമ്മുടെ കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഉറങ്ങുമ്പോൾ ഒന്നോ രണ്ടോ തലയണ അസുഖകരമല്ലാത്ത രീതിൽ വെച്ച് തല പൊക്കി വെച്ച് കിടന്നുറങ്ങിയാൽ കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന് ശമനം ഉണ്ടാകും.
കണ്ണിന് ചുറ്റുമുള്ള രക്തകുഴലുകൾ ഡയലൈറ്റ് ചെയ്യുന്നത് കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ കണ്ണിന് ചുറ്റും തണുപ്പ് കൊടുക്കുന്നതോടെ ഈ രക്തക്കുഴലുകൾ പൂർവസ്ഥിതിയിൽ എത്തും. അതുവഴി കറുപ്പും കുറയും
വെയിൽ കൊള്ളുന്നത് കുറയ്ക്കുന്നതും സൺ സ്ക്രീൻ ഉപയോഗിക്കുന്നതും സഹായിക്കും.