ശൈത്യകാലം പലർക്കും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന കാലമാണ്. ശൈത്യകാലത്ത് ചർമ്മം വരണ്ടതാകും. തലയോട്ടിയിലെ ചർമ്മം വരണ്ടതാകുന്നതിന്റെ ഫലമായി ചൊറിച്ചിലും താരനും ഉണ്ടാകും.
വരണ്ട ചർമ്മം, മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ പ്രശ്നങ്ങൾ, നിങ്ങളുടെ തലയോട്ടിയിലെ ഫംഗസിന്റെ വികസനം എന്നിവ താരൻ ഉണ്ടാകാനുള്ള ചില കാരണങ്ങളാണ്. താരൻ അകറ്റാൻ അഞ്ച് ലളിതമായ വീട്ടുവൈദ്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
കറ്റാർ വാഴ ചർമ്മത്തിൽ പുരട്ടുന്നത് വഴി സോറിയാസിസ്, വിവിധ തരം അലർജികൾ എന്നീ ചർമ്മ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. കറ്റാർ വാഴയുടെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ താരൻ തടയാൻ സഹായിക്കും.
താരനുള്ള ലളിതവും പ്രായോഗികവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു പ്രതിവിധിയാണ് ബേക്കിംഗ് സോഡ. ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും സ്കെയിലിംഗും ചൊറിച്ചിലും കുറയ്ക്കാനും ഇത് ഒരു മൃദുവായ എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്നു. കൂടാതെ, താരൻ ചികിത്സയ്ക്ക് സഹായിക്കുന്ന ആന്റിഫംഗൽ ഗുണങ്ങളും ബേക്കിംഗ് സോഡയ്ക്ക് ഉണ്ട്.
ആപ്പിൾ സിഡെർ വിനെഗറിന്റെ അസിഡിറ്റി സ്വഭാവം നിങ്ങളുടെ തലയോട്ടിയിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. താരനുള്ള വീട്ടുവൈദ്യമായി ഇത് പതിവായി ഉപയോഗിക്കാറുണ്ട്. കൂടാതെ ആപ്പിൾ സിഡെർ വിനെഗറിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ താരനെ ചെറുക്കാനും സഹായിക്കുന്നു. ചർമ്മം വരണ്ടതാകുന്നത് ഒഴിവാക്കാനും ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതാണ്.
ടീ ട്രീ ഓയിൽ പരമ്പരാഗതമായി സോറിയാസിസ്, മുഖക്കുരു തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ, ഇതിന് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് താരൻ കുറയ്ക്കാൻ സഹായിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ടീ ട്രീ ഓയിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇത് നിങ്ങളുടെ ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുന്നതിന് മുമ്പ്, വെളിച്ചെണ്ണ പോലുള്ള ഓയിലിൽ കുറച്ച് തുള്ളികൾ ചേർത്ത് നേർപ്പിക്കുന്നത് നല്ലതാണ്.