Curd: അലർജി മുതൽ ശ്വാസതടസ്സവും ദഹനപ്രശ്നങ്ങളും വരെയുണ്ടാകാം; തൈരിനൊപ്പം ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കരുത്

ഇന്ത്യൻ വീടുകളിൽ കൂടുതലായി ഉപയോ​ഗിക്കുന്നതും പലർക്കും ഇഷ്ടപ്പെട്ടതുമായ പാൽ ഉത്പന്നങ്ങളിൽ ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയ ദഹനത്തിന് സഹായിക്കുന്നു. തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

  • Aug 03, 2022, 11:15 AM IST

തൈര് ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. ഇതിൽ ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കുന്നത് വിപരീത ഫലം ചെയ്യും. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത വിരുദ്ധാഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1 /5

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഈ രണ്ട് ഭക്ഷണ പദാർത്ഥങ്ങളും പ്രോട്ടീൻ നിറഞ്ഞതാണ്. ഇത് ദഹനത്തെ ബാധിക്കും. വയറു വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ ഇത് കാരണമാകും.

2 /5

തൈരിനൊപ്പം മാങ്ങ കഴിക്കരുത്. തൈരിനൊപ്പം മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിക്കാൻ കാരണമാകും. ഇത് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും. മാമ്പഴവും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും ദോഷം ചെയ്യും.

3 /5

തൈരിനൊപ്പം സവാളയോ ഉള്ളിയോ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഉള്ള ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും തൈര് തണുപ്പ് നൽകുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ചർമ്മത്തിൽ അലർജി, മറ്റ് ചർമ്മ രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

4 /5

പാലിൽ നിന്നുള്ള ഉത്പന്നം തന്നെയാണ് തൈര്. എന്നാൽ പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറിളക്കം, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. പാലും തൈരും മൃ​ഗങ്ങളിൽ നിന്ന് ലഭിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ്. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

5 /5

എണ്ണമയമുള്ള ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. എണ്ണമയമുള്ള ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് അലർജി, ചൊറിച്ചിൽ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തൈരിനൊപ്പം വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് അസിഡിറ്റി, ​ഗ്യാസ് ട്രബിൾ, വയറിളക്കം, ശ്വാസതടസം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

You May Like

Sponsored by Taboola