ഇന്ത്യൻ വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്നതും പലർക്കും ഇഷ്ടപ്പെട്ടതുമായ പാൽ ഉത്പന്നങ്ങളിൽ ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയ ദഹനത്തിന് സഹായിക്കുന്നു. തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ ഫോസ്ഫറസ്, കാത്സ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. എന്നാൽ തൈര് ചില ഭക്ഷണ പദാർത്ഥങ്ങളുമായി ചേർക്കരുതെന്ന കാര്യം പലർക്കും അറിയില്ല. തൈരിനൊപ്പം തെറ്റായ ഭക്ഷണ ശീലങ്ങൾ പിന്തുടരുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.