വിവാഹ വാർഷിക ദിനത്തിലെ പ്രണയാർദ്രമായ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറലാകുന്നു

വിവാഹത്തിന് മുന്നോടിയായി വധുവരന്മാരുടെ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. പണ്ടത്തെ കല്യാണങ്ങൾ പോലെയല്ല ഇന്നത്തെ. പണ്ടൊക്കെ വെഡിങ് ഫോട്ടോഗ്രാഫി എന്ന് പറഞ്ഞാൽ അടുത്തുള്ള ഏതേലും പറമ്പിൽ ചെന്ന് നിന്ന് നാലഞ്ച് ക്ലിക്ക് എടുക്കുക അത് ആൽബത്തിൽ സൂക്ഷിക്കുക. എന്നാൽ ഇപ്പോൾ അങ്ങനെയല്ല

1 /9

2 /9

ഇന്ന് ഒരു വിവാഹത്തിന് മുന്നോടിയായി ഒരു സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, ബാച്ചിലർ പാർട്ടി ഷൂട്ട്, മെഹന്ദി ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഷൂട്ട് അങ്ങനെ പോകുന്നു.   

3 /9

പലപ്പോഴും വധുവരന്മാരുടെ താല്പര്യത്തിനായിരിക്കും ഇതൊക്കെ ചെയ്യുന്നത്. ചില വെഡിങ് കമ്പനികൾ തന്നെ കിടിലം വെറൈറ്റി ഐഡിയകൾ കൊണ്ട് വന്ന് അത് ചെയ്യാറുണ്ട്.

4 /9

കാട്ടിലും മലമുകളിലും കടലിലും വെള്ളച്ചാട്ടത്തിലും ട്രെയിനിലും ബസിലും ഫ്ലൈറ്റിലും എല്ലാം ഇന്ന് വെഡിങ് ഷൂട്ടുകളുടെ ഇത്തരം സംഭവങ്ങൾ എല്ലാം നടത്താറുണ്ട്.

5 /9

ഇതെല്ലം വിവാഹിതരാവുന്ന വധുവരന്മാരുടെ കാര്യമാണെന്ന് ഓർക്കണം. പിന്നീട് ഇതൊന്നും ഉണ്ടാവാറില്ല. 

6 /9

പക്ഷേ ഇപ്പോൾ വിവാഹം കഴിഞ്ഞ വാർഷിക ദിനത്തിൽ ഇത്തരത്തിൽ ഒരു കിടിലം  വെഡിങ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്.

7 /9

കൈപ്പട്ടൂർ സ്വദേശിയായ സാഗർ എം സുനീതിന്റേയും ഭാര്യ ജിന്റുവിന്റേയും രണ്ടാം വിവാഹവാർഷിക ദിനത്തിലാണ് തൊടുപുഴയിലെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് കീഴിൽ വച്ച് അതിമനോഹരമായ ഒരു ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

8 /9

ഇരുവരുടെയും പ്രണയാർദ്രമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത് അനിരുദ്ധ് ഷട്ടർസ്‌നാപ് ആണ്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ എങ്ങും ലഭിച്ചിരിക്കുന്നത്.

9 /9

You May Like

Sponsored by Taboola