Copa America 2021 : സ്വപ്ന ഫൈനലിനായി ഇനി ഒരു നാൾ മാത്രം, അറിയാം ഇതിന മുമ്പ് ബ്രസീലും അർജിന്റീനയും തമ്മിൽ ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളുടെ ഫലങ്ങൾ

1 /6

പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ ഫുട്ബോളിൽ ചിരവൈരികളായ ബ്രസീലും അർജന്റീയും നേർക്കുന്നേർ വരുന്നത്. ഇതിന് മുമ്പ് 2007ലാണ് ബ്രസീലും അർജന്റീനയും  നേർക്കുന്നേൽ ഒരു കിരീട പോരാട്ടത്തിൽ ഏറ്റമുട്ടിയത്. നാളെ പൂലർച്ചെയാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ. അതിന് മുമ്പ് ഇരു ടീമുകളും അവസാമായി അഞ്ച് തവണ നേർക്കുന്നേർ ഏറ്റമുട്ടിയ മത്സരങ്ങളും ഫലങ്ങളും ഏതൊക്കെയാണെന്ന് പരിശോധിക്കാം.

2 /6

ഏറ്റവും അവസാനമായി ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റമുട്ടിയത് കോപ്പ അമേരിക്കയിൽ തന്നെയായിരുന്നു. കഴിഞ്ഞ കോപ്പ് അമേരിക്ക 2019ന്റെ സെമി ഇരു ടീമും ഏറ്റമുട്ടിയപ്പോൾ 2-0ത്തിന് ജയം ആതിഥേരായ ബ്രസീലിനൊപ്പമായിരുന്നു. ഈ മത്സരത്തിലെ തോൽവിക്ക് ശേഷമായിരുന്നു ലയണൽ മെസി രാജി പ്രഖ്യാപിച്ചത്.

3 /6

2008 ഓഗസ്റ്റ് 19നാണ് ബിയ്ജിങ് ഒളിമ്പിക്സിലാണ് മറ്റൊരു ആവേശകരമായ ഒരു മത്സരം ഉണ്ടായത്. മത്സരം ഇന്ന് നെയ്മറും മെസിയും എന്ന പേരിലാകുമ്പോൾ അന്ന് മെസിയും മറ്റൊരും ബാഴ്സ താരമായ റൊണാൾഡിനോയും തമ്മിലായിരുന്നു. എന്നാൽ അർജന്റീന ബ്രസീലിനെ 3-0ത്തിന് തോൽപ്പിക്കുകും ചെയ്തു. ഫൈനലിൽ നൈജീരിയ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക്സ് സ്വർണം നേടുകയും ചെയ്തു.

4 /6

നാളെ നടക്കുന്ന ഒരു സ്വപ്ന ഫൈനൽ ഇത് മുമ്പ് നടന്ന് 2007ലെ കോപ്പ അമേരിക്ക ടൂർണമെന്റിലായിരുന്നു. വെനസ്വേലയിൽ വെച്ച് നടന്ന ടൂർണമെന്റിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ തകർക്കുകയായിരുന്നു. 

5 /6

ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാരെയും ലോകകപ്പ് ജേതാക്കളെയും അണിനിരത്തി ഫിഫാ സംഘടിപ്പിക്കുന്ന മത്സരമാണ് ഫിഫാ കോൺഫിഡറേഷൻസ് കപ്പ്. 2005 ടൂർണമെന്റിലാണ് പിന്നീട് ഇരു ടീമുകളും തമ്മിൽ ഏറ്റമുട്ടിയത്. ലോക ചാമ്പ്യന്മാരായി കോൺഫിഡറേഷൻസ് കപ്പിലെത്തിയപ്പോൾ കോപ്പ റണ്ണറപ്പറായിട്ടാണ് അർജന്റീന എത്തിയത്. ആരും പ്രതീക്ഷിക്കാതെയാണ് ഇരു ടീമും കോൺഫിഡറേഷൻസ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. അന്ന് ലോകചാമ്പ്യന്മാരായ ബ്രസീൽ 4-1നാണ് അർജന്റീനയെ തോൽപ്പിച്ച് കോൺഫിഡറേഷൻസിൽ രണ്ടാം തവണ മുത്തമിടുന്നത്.

6 /6

ഇരു ടീമും തമ്മിൽ ഏറ്റമുട്ടിയപ്പോൾ ഏറ്റവും ആവേശകരമായി മത്സരങ്ങളിൽ ഒന്ന് 2004ലെ കോപ്പ അമേരിക്ക ഫൈനൽ. കപ്പ് ഉയർത്തിയെന്ന് അർജന്റീന ഉറപ്പിച്ചിരുന്നപ്പോഴാണ് മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെവെ അഡ്രായാനോ റിബെറോ അവസാന നിമിഷത്തിൽ സമനില ഗോൾ നേടിയത്. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ബ്രസീൽ അർജന്റീയെ തോൽപ്പിച്ചത്. പെനാൽറ്റിയിൽ ജൂലിയോ സെസാറിന്റെ സേവുകളാണ് ബ്രസീലിന് ജയം  നേടി നൽകിയത്.

You May Like

Sponsored by Taboola