Cibil score and Personal Loan: എങ്ങിനെ നിങ്ങൾക്കൊരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം?

1 /5

ഇന്ത്യയിലെ ബാങ്കുകൾ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ളു സ്ഥാപനമാണ് സിബിൽ അഥവാ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ് 

2 /5

ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് വായ്പ നൽകണോ വേണ്ടയോ എന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.വ്യക്തികൾക്കും തങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ അന്വേഷണപ്രകാരം സിബിലിൽനിന്ന് ലഭ്യമാകും.

3 /5

ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സൂചകമാണ് ക്രെഡിറ്റ് സ്‌കോർ. വായ്പ നൽകുന്ന സ്ഥാപനത്തിന് നിങ്ങൾ ഉണ്ടാക്കിയേക്കാവുന്ന റിസ്‌ക് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ സിബിൽ  ആണ് വായ്പാദാതാക്കൾക്കുവേണ്ടി കസ്റ്റമറുടെ ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നത്

4 /5

ക്രെഡിറ്റ് സ്‌കോർ താഴ്ന്നവരുടെ അപേക്ഷ തള്ളും. മൂന്നക്ക നമ്പറുകളാണ് സ്‌കോറായി നൽകുന്നത്. വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും. 300 മുതൽ 900 വരെയാണ് സിബിൽ നൽകുന്ന പരിധി . ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളിൽ 90 ശതമാനവും സിബിൽ ക്രെഡിറ്റ് സ്‌കോർ 700നു മുകളിലുള്ളവർക്കാണ്. 

5 /5

എടുക്കുന്ന ലോണുകൾ കൃത്യമായി അടക്കുക(കൃത്യസമയത്ത്),കൃത്യസമയത്ത് ക്ലോസ് ചെയ്യുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ പെൻഡിങ്ങ് വരുത്താതിരിക്കുക. സ്‌കോർ 700 ഓ മുകളിലെങ്കിൽ ഒരാൾ തന്റെ വായ്പ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ്. 750നു മേലുള്ള ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകാനിടയുണ്ട്.

You May Like

Sponsored by Taboola