Cholesterol Control Tips For Men: പുരുഷന്മാർ ഇവിടെ കമോൺ...! ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കൂ

LDL Cholesterol contriol tips: ഇന്ന് പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിതശൈലി രോ​ഗമാണ് കൊളസ്ട്രോൾ. എന്നാൽ 40 കഴിഞ്ഞവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. പുരുഷന്മാരിൽ കൊളസ്ട്രോൾ മൂലം പല വലിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. 

 

  • Apr 19, 2024, 15:20 PM IST

മോശം ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ, അമിതമായ മദ്യപാനം എന്നിവ ശരീരത്തിലെ കൊളസ്ട്രോൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും ഹൃദ്രോ​ഗം, ഹാർട്ട് അറ്റാക്ക് എന്നിവ. അതിനാൽ തന്നെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. 

 

1 /6

ശരീരത്തിലെ രക്തക്കുഴലുകളിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ. ഇത് രക്തത്തിന്റെ സു​ഗമമായ ചലനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം എന്നതാണ് ഈ വാർത്തയിൽ പറയുന്നത്.  

2 /6

നാരുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ കലവറയാണ് ബ്രസൽസ്. ഇത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.   

3 /6

കൊളസ്ട്രോളിനെ തുരത്താൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് ബ്രൊക്കോളി. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കത്തിച്ചു കളഞ്ഞ് ശരീരം ആരോ​ഗ്യകരമായി വെക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.          

4 /6

കെയ്ൽ ഇന്ന് മാർക്കറിറിൽ വളരെ സുലഭിലമായി ലഭിക്കുന്ന ഒരു ഇലക്കറിയാണ്. ഇതിൽ ധാരളമായി ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

5 /6

നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഒരു ഇലക്കറിയാണ് ചീര. ഇത് കഴിക്കുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയുന്നതിനും ശരീരത്തെ ആരോ​ഗ്യകരമായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. 

6 /6

​ഗ്രീൻടീ ശരീരത്തിന് നൽകുന്ന ​ഗുണങ്ങളെക്കുറിച്ച് അറിയുന്നവരാണ് നമ്മിൽപലരും. ഇതിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചീനുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

You May Like

Sponsored by Taboola