Malayalam Astrology: 10 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറയും, വിപരീത രാജയോഗ കാലം ഇവർക്ക്

Malayalam Astrology Predictions: അടുത്ത 10 ദിവസങ്ങളിൽ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നേട്ടവും തൊഴിലിലും ബിസിനസ്സിലും പുരോഗതിയും കൈവരും

1 /5

ജ്യോതിഷ പ്രകാരം രാഹു ഒന്നര വർഷത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹമാണ്. കഴിഞ്ഞ വർഷം രാഹു സംക്രമിച്ച് മീനരാശിയിലേക്ക് പ്രവേശിച്ചു. വർഷം മുഴുവനും മീനരാശിയിൽ തന്നെയായിരിക്കും രാഹു.  മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഏപ്രിൽ 23 വരെയും ശുക്രൻ മീനരാശിയിൽ തുടരും.

2 /5

മീനരാശിയിൽ രാഹുവും ശുക്രനും കൂടിച്ചേരുന്നത് വിപരീത രാജയോഗത്തിന് കാരണമാകുന്നും. ഈ യോഗം ഏപ്രിൽ 24 വരെ നീണ്ടുനിൽക്കും. ഇത് മൂലം അടുത്ത 10 ദിവസങ്ങളിൽ മൂന്ന് രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും തൊഴിലിലും ബിസിനസ്സിലും പുരോഗതിയും കൈവരും. ആർക്കൊക്കെയാണ് ഇത് ഗുണം ചെയ്യുക എന്ന് നോക്കാം.   

3 /5

വിപരീത രാജയോഗം വഴി ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. വരുമാനം വർധിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഓഹരി വിപണി, ലോട്ടറി തുടങ്ങിയ അപകടസാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം  ലഭിക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.   

4 /5

മിഥുനം രാശിക്കാർക്ക് ഈ രാജയോഗം വഴി തൊഴിൽ-ബിസിനസ്സ് മേഖലകളിൽ നേട്ടങ്ങൾ നൽകും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സിൽ സാമ്പത്തിക ലാഭം ഉണ്ടാകും. കഴിവിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മികച്ച വിജയം നേടാൻ  സാധിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്.  

5 /5

മീനരാശിക്കാർക്ക് വിപരീത രാജയോഗം വഴി ആത്മവിശ്വാസം വർധിച്ചേക്കാം. പല ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. ബിസിനസ്സിൽ മികച്ച നേട്ടവും. വിദേശയാത്രയ്ക്ക് അവസരവുമുണ്ടാകാം. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് വിജയം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, മ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വ്യക്തിത്വം മെച്ചപ്പെടും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola