7th Pay Commission: ദീപാവലിക്ക് ബമ്പർ സമ്മാനം? കേന്ദ്ര മന്ത്രിസഭാ യോ​ഗം നാളെ, ക്ഷാമബത്ത വർധിപ്പിക്കുമോ?

DA Hike News: നവരാത്രിയുടെ ആദ്യ ദിവസം തന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിച്ചേക്കും. 

 

1 /5

ഒക്ടോബർ 3, നാളെ കേന്ദ്രമന്ത്രിസഭാ യോ​ഗം ചേരും. ഈ യോ​ഗത്തിൽ ജീവനക്കാരുടെ ഡിഎ വർധനവ് സംബന്ധിച്ച് വലിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  

2 /5

ഡിഎ വർധനവുണ്ടായാൽ അത് ജീവനക്കാർക്ക് ദസറ ദീപാവലി സമ്മാനമാകും. നേരത്തെ, മാർച്ചിൽ സർക്കാർ DA വർദ്ധിപ്പിച്ചിരുന്നു. അത് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.   

3 /5

അടുത്ത ഡിഎ വർധനവിനായി എല്ലാ ജീവനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിഎ വർധിപ്പിക്കുന്നതിനെ കുറിച്ച് ഔദ്യോ​ഗികമായ അറിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.   

4 /5

DA വർദ്ധന 3% ആണെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 53 ശതമാനമായി ഉയരും.  

5 /5

നിലവിൽ ജീവനക്കാർക്ക് 50 ശതമാനം ഡിഎയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. ഇതിന് പുറമെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തെ കുടിശ്ശികയും സർക്കാർ നൽകും.  

You May Like

Sponsored by Taboola