Shukra Uday In August 2023: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയവും അസ്തമയവും എല്ലാ രാശിക്കാരേയും ബാധിക്കും. ആഗസ്റ്റ് 19 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Venus Rise In Cancer: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. കർക്കടകത്തിൽ ശുക്രൻ ഉദിക്കാൻ പോകുകയാണ്. ആഗസ്റ്റ് 19 ന് രാത്രി 7:17 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും.
Venus Rise In Cancer: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. കർക്കടകത്തിൽ ശുക്രൻ ഉദിക്കാൻ പോകുകയാണ്. ആഗസ്റ്റ് 19 ന് രാത്രി 7:17 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ ഉദയത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.
ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിന്നാൽ അയാളുടെ ജീവിതത്തിൽ ഒരു തരത്തിലും കുറവുണ്ടാകില്ല എന്നാണ് പറയുന്നത്. ഇത്തരക്കാരുടെ ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...
കർക്കടകം (Cancer): കർക്കടകത്തിലാണ്ശുക്രൻ ഉദിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ആഗസ്റ്റ് 18 മുതൽ ഈ രാശിക്കാരുടെ നല്ല നാളുകൾ ആരംഭിക്കും. ശുക്രന്റെ ഉദയം ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇതോടൊപ്പം നിങ്ങളുടെ വ്യക്തിത്വത്തിലും പുരോഗതിയുമുണ്ടാകും. വലിയ ആളുകളുമായി നിങ്ങൾക്ക് ബന്ധം സ്ഥാപിക്കാൻ കഴിയും. നിങ്ങളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വർദ്ധിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മകരം (Capricorn): ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെയധികം ഗുണം ചെയ്യും. മകരം രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ഈ സമയം പങ്കാളിത്ത ജോലിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. അവിവാഹിതരുടെ ബന്ധം ഈ സമയത്ത് ഉറപ്പിക്കാം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിലാക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.
മീനം (Pisces): ശുക്രന്റെ ഉദയം മീന രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ഇതിലൂടെ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. ഇവർക്ക് ഈ സമയം വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം. ഭൂമിയുടെ കാര്യത്തിലും മറ്റും കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും സഹകരണം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നല്ല ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)