Tourist Spots In Kerala: കേരളത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 8 വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടാണ് കേരളം. 14 ജില്ലകളിലായി ഏത് തരം വിനോദ സഞ്ചാരികൾക്കും ആസ്വദിക്കാൻ അനുയോജ്യമായ കാര്യങ്ങളുണ്ട്.

Tourist Spots In Kerala: ബീച്ചും കുന്നും മലയും പുഴയും കാടും അങ്ങനെ പ്രകൃതി സൗന്ദര്യത്താൽ സുന്ദരമാണ് കേരളം. കേരളത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

1 /8

തിരുവനന്തപുരം: കേരളത്തിൻ്റെ തലസ്ഥാനമാണ് തിരുവനന്തപുരം. ഇവിടെ ബീച്ചുകളും മൃഗശാലയും പരമ്പരാഗത വാസ്തുവിദ്യയുമെല്ലാം ആസ്വദിക്കാൻ കഴിയും. വിതുരയ്ക്ക് സമീപമുള്ള പൊന്മുടി ആരുടെയും മനം മയക്കും.   

2 /8

ഇടുക്കി: കേരളത്തിലെ അതിമനോഹരമായ കാഴ്ചകളുടെ കലവറയാണ് ഇടുക്കി ഒളിച്ച് വെച്ചിരിക്കുന്നത്. നദികൾ, അണക്കെട്ടുകൾ, തേയില തോട്ടങ്ങൾ, കോടമഞ്ഞ് എന്നിവ ഇടുക്കിയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നു. 

3 /8

വാഗമൺ: കോട്ടയം, ഇടുക്കി ജില്ലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് വാഗമൺ. ഇവിടെ പച്ചപ്പ് നിറഞ്ഞ വനങ്ങളും നദികളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടവുമൊക്കെ ആസ്വദിക്കാം.

4 /8

വയനാട്: കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വയനാട്. മലനിരകളും നദികളും മഞ്ഞുമൂടിയ പ്രദേശങ്ങളും എല്ലാം ഒത്തുചേ‍ർന്ന മനോഹരമായ സ്ഥലമാണിത്. സുഗന്ധവ്യഞ്ജനങ്ങളും തേയിലത്തോട്ടങ്ങളും പ്രദേശത്തുടനീളം വ്യാപിച്ചുകിടക്കുന്നു.     

5 /8

വർക്കല: തീരദേശ മേഖലയായ വർക്കല എല്ലാത്തരം ആഘോഷങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ്. കേരളത്തിൻ്റെ ഗോവ എന്നാണ് മലയാളികൾ വർക്കലയെ വിശേഷിപ്പിക്കുന്നത്. 

6 /8

കൊച്ചി: അറബിക്കടലിൻ്റെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് കൊച്ചി. മ്യൂസിയങ്ങളും കൊട്ടാരങ്ങളും കോട്ടകളും ഇവിടെ ധാരാളമുണ്ട്. വിവിധ സാംസ്കാരിക അടയാളങ്ങളുള്ള നഗരം കൂടിയാണിത്.  

7 /8

പാലക്കാട്: പുരാതന കോട്ടകളും വിനോദസഞ്ചാര കേന്ദ്രങ്ങളും മ്യൂസിയങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പാലക്കാട്. പച്ച പുതച്ച നെൽപ്പാടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടെയുണ്ട്. 

8 /8

കുമരകം: കോട്ടയത്തെ വേമ്പനാട്ടുകായലിനോട് ചേ‍ർന്നുള്ള ഒരു ഗ്രാമമാണ് കുമരകം. മത്സ്യബന്ധനവും ബോട്ടിങ്ങുമെല്ലാം ആസ്വദിക്കാൻ കുമരകം അടിപൊളിയാണ്.

You May Like

Sponsored by Taboola