Buddha Purnima 2024:ബുദ്ധപൂർണിമയിൽ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Gajalakshmi Rajayogam: വൈശാഖ മാസത്തിലെ പൂർണിമ ദിനത്തെയാണ് ബുദ്ധ പൂർണിമ എന്നുപറയുന്നത്. ഈ ദിനത്തിൽ ഗ്രഹങ്ങളുടെയും രാശികളുടേയും മാറ്റങ്ങൾ കൊണ്ട് ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു

Auspicious Yoga On Buddha Purnima: പൗർണ്ണമി നാളിൽ ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നത് വളരെ ശുഭകരവും അതിലൂടെ 4 രാശിക്കാർക്ക് ഐശ്വര്യ നേട്ടങ്ങൾ  നൽകുകയും ചെയ്യും.

 

1 /12

Gajalakshmi Rajayogam: വൈശാഖ മാസത്തിലെ പൂർണിമ ദിനത്തെയാണ് ബുദ്ധ പൂർണിമ എന്നുപറയുന്നത്.  ഈ ദിനത്തിൽ ഗ്രഹങ്ങളുടെയും രാശികളുടേയും മാറ്റങ്ങൾ കൊണ്ട് ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു. 

2 /12

പൗർണ്ണമി നാളിൽ ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നത് വളരെ ശുഭകരവും അതിലൂടെ 4 രാശിക്കാർക്ക് ഐശ്വര്യ നേട്ടങ്ങൾ  നൽകുകയും ചെയ്യും.  

3 /12

ഈ വർഷത്തെ ബുദ്ധ പൂർണിമ ഇന്ന് അതായത് മെയ് 23 വ്യാഴാഴ്ച ആണ്. ഹിന്ദു മതത്തോടൊപ്പം ബുദ്ധമത അനുയായികൾക്കും ഈ പൗർണ്ണമി വളരെ സവിശേഷമാണ്.

4 /12

വൈശാഖ് പൂർണിമ നാളിലാണ് ബുദ്ധൻ ജനിച്ചത്.  അതിനാൽ ബുദ്ധപൂർണിമ ദിനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ബുദ്ധന്റെ ജന്മസ്ഥലമായ ബോധഗയയിൽ എത്തുന്നു. ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യവൃക്ഷമാണ് ബോധഗയയിലെ ബോധിവൃക്ഷം, വൈശാഖപൂർണിമ നാളിൽ ഗംഗാസ്നാനവും ദാനവും പൂജയും നടത്തുന്നത് നല്ലതാണ്. 

5 /12

ഈ വർഷം വൈശാഖ പൂർണിമ അല്ലെങ്കിൽ ബുദ്ധ പൂർണിമ ജ്യോതിഷത്തിൻ്റെ വീക്ഷണകോണിൽ വളരെയധികം സവിശേഷമാണ് കാരണം ഈ ദിവസം വളരെ അനുകൂലമായ ഒരു ഗജലക്ഷ്മി യോഗം രൂപം കൊള്ളുന്നു.

6 /12

ബുദ്ധപൂർണിമ നാളിൽ ഇടവത്തിലെ വ്യാഴവും ശുക്രനും കൂടിച്ചേരുന്നതിനാൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഈ യോഗത്താൽ ചിലർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും.

7 /12

ബുദ്ധ പൂർണിമ ദിനത്തിൽ ഗജലക്ഷ്മി യോഗ പോലുള്ള ശുഭകരമായ യോഗത്തിന്റെ രൂപീകരണം 4 രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും.

8 /12

ഇടവം (Taurus): ബുദ്ധപൂർണിമ ഇടവ രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ കൊണ്ടുവരും. നിങ്ങൾക്ക് വിചാരിക്കാത്ത വിജയമോ പ്രമോഷനോ ലഭിച്ചേക്കാം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ധനനേട്ടം ഉണ്ടാകും,  ശമ്പളവും വരുമാനവും വർദ്ധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

9 /12

കർക്കടകം (Cancer): കർക്കടക രാശിക്കാർക്കും ബുദ്ധപൂർണിമ ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് പ്രമോഷൻ,  ബിസിനസുകാർക്കും നല്ല സമയം, പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. കുടുംബജീവിതം മികച്ചതായിരിക്കും.

10 /12

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ബുദ്ധപൂർണിമ വളരെയധികം നേട്ടങ്ങൾ നൽകും.  പ്രത്യേകിച്ച് ബിസിനസുകാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും, നിങ്ങൾക്ക് ഒരു വലിയ ഓർഡർ നേടാനും ലാഭം നേടാനും സാധ്യതയുണ്ട്, ഏറെ നാളുകൾക്ക് ശേഷം വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും, സാമ്പത്തിക നേട്ടം ഒപ്പം ബാങ്ക് ബാലൻസ് വർദ്ധിക്കും.

11 /12

തുലാം (Libra): തുലാം രാശിക്കാർക്ക് ബുദ്ധപൂർണിമ വളരെ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും, നിങ്ങളുടെ ജോലി വേഗത്തിൽ പൂർത്തിയാകും, വ്യവസായികൾക്കും നേട്ടമുണ്ടാകും, നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും, വളരെക്കാലത്തിനുശേഷം നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കും.

12 /12

ധനു (Sagittarius):  ധനു രാശിക്കാര്‍ക്കും ബുദ്ധപൂര്‍ണിമ ദിനത്തിലെ ഗജലക്ഷ്മി രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നൽകും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാകും,  ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും, ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കും, ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവർക്കുണ്ടാകും, ജീവിതത്തില്‍ പല മാറ്റങ്ങളും നിങ്ങളെ തേടിയുണ്ടാകും,  ആരോഗ്യം നല്ലതായിരിക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola