Broom Shakunam: നാം ഒരു യാത്ര പോകാനായി ഇറങ്ങുമ്പോൾ ആദ്യമായി നമ്മുടെ കൺമുന്നിൽ കാണുന്ന കാര്യത്തെയാണ് ശകുനമെന്ന് പറയുന്നത്. ഇതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉൾപ്പെടുന്നു.
നല്ലകാര്യങ്ങളാണ് ശകുനമായി കാണുന്നതെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നന്നായി നടക്കുമെന്നാണ് വിശ്വാസം.അതല്ല മോശം കാര്യങ്ങളാണ് കണ്ടെതെങ്കിൽ ആ യാത്ര മാറ്റി വെക്കുകയോ അല്ലെങ്കിൽ തിരിച്ചു കയറി അൽപ്പ സമയത്തിന് ശേഷം പോകുന്നതോ ആണ് നല്ലത്.
അത്തരത്തിൽ പണ്ടുകാലം തൊട്ട് കേൾക്കുന്നതാണ് ചൂലുമായി ബന്ധപ്പെട്ടിട്ടുള്ള ശകുനത്തെ കുറിച്ച്. നമ്മുടെ വീടു പരിസരവും വൃത്തിയാക്കാനായി ഉപയോഗിക്കുന്ന വസ്തുവാണ് ചൂല്.
ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിലെ അല്ലെങ്കിൽ പരിസരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വീടും പരിസരവും ശുചിയാക്കാനായി ഉപയോഗിക്കുന്ന ചൂല് ശകുനം കാണുന്നത് നല്ലതോ എന്ന് ചിന്തിക്കുന്നവരാണ് പലരും.
സനാതനധർമ്മത്തിൽ ചൂല് വളരെ ശുഭകരമായ ഒരു വസ്തുവായാണ് കണക്കാക്കുന്നത്. ഐതീഹ്യപ്രകാരം വൈകുണ്ഠമോ, വിഷ്ണുലോകമോ സന്ദർശിക്കുന്നതിന് മുമ്പ് ലക്ഷ്മി ദേവി പ്രദേശം തൂത്ത് വാരുന്നതിനായി ചൂൽ ഉപയോഗിച്ചിരുന്നതായാണ് വിശ്വാസം.
അതിനാൽ ചൂല് ദേവിയുടെ അവതാരമാണെന്നും ഇതിനെ ശ്രദ്ധയോടെ പരിപാലിച്ചാൽ നിങ്ങൾക്ക് ഭാഗ്യവും, പണവും, ലക്ഷ്മി ദേവിയുടെ അനുഗ്രവും നൽകുമെന്നാണ് വിശ്വാസം.
എന്നാൽ ശകുനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ചൂല് ഒരു സ്ഥലത്തക്ക് ഇറങ്ങുമ്പോൾ ആദ്യമായി കാണുന്നത് നല്ലതല്ലെന്നാണ് വിശ്വാസം. അതിനാൽ തന്നെ ചൂല് ശകുന പിഴയായി പറയുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)