Breastfeeding: മുലയൂട്ടലിന്‍റെ മഹത്വം ഉയര്‍ത്തിക്കാട്ടി ബോളിവുഡ് താരങ്ങള്‍...

മുലയൂട്ടൽ എന്നത് ഒരു സാധാരണവും സ്വാഭാവികവുമായ ഒന്നാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇന്നത്തെ ക്കാലത്തും മുലയൂട്ടലിനെപ്പറ്റി തുറന്ന് സംസാരിക്കാന്‍ ആളുകള്‍ തയ്യാറല്ല.  എന്നാല്‍,  പുതിയ അമ്മമാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും സമൂഹത്തിന്‍റെ അധമ ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടും  കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങൾ അടുത്തിടെ ചില ബോളിവുഡ് താരങ്ങള്‍ പങ്കുവച്ചിരുന്നു...  

മുലയൂട്ടൽ എന്നത് ഒരു സാധാരണവും സ്വാഭാവികവുമായ ഒന്നാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇന്നത്തെ ക്കാലത്തും മുലയൂട്ടലിനെപ്പറ്റി തുറന്ന് സംസാരിക്കാന്‍ ആളുകള്‍ തയ്യാറല്ല.  എന്നാല്‍,  പുതിയ അമ്മമാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും സമൂഹത്തിന്‍റെ അധമ ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടും  കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങൾ അടുത്തിടെ ചില ബോളിവുഡ് താരങ്ങള്‍ പങ്കുവച്ചിരുന്നു...  

 

1 /9

അടുത്തിടെ തന്‍റെ  ആദ്യ കുഞ്ഞിന് ജന്മം നൽകിയ  എവ്‌ലിൻ ശർമ്മ,  കുഞ്ഞിന് മുലയൂട്ടുന്ന ഹൃദയസ്പർശിയായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നടിയ്ക്ക് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍, വിമര്‍ശകര്‍ക്ക് കുറിയ്ക്കുകൊള്ളുന്ന  മറുപടിയാണ് താരം നല്‍കിയത്.  മുലയൂട്ടൽ ഏറ്റവും സ്വാഭാവികവും ആരോഗ്യകരവുമായ കാര്യങ്ങളിൽ ഒന്നാണ്.  എന്തുകൊണ്ടാണ് സ്ത്രീകൾക്ക്  സ്തനങ്ങൾ ഉണ്ടാകുന്നത്? പിന്നെ എന്തിനാണ് അതിൽ ലജ്ജിക്കുന്നത്?" അവര്‍ ചോദിച്ചു. 

2 /9

നടി സെലീന ജെയ്റ്റ്‌ലി ഒരു മാഗസിൻ ഷൂട്ടിൽ നിന്നുള്ള, കുഞ്ഞിനെ മുലയൂട്ടുന്ന പഴയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ ഇരട്ടക്കുട്ടികളെ ആലിംഗനം ചെയ്യുന്നതും അവരിൽ ഒരാൾക്ക് മുലയൂട്ടുന്നതും ഫോട്ടോയിൽ കാണാം.

3 /9

'ക്വീൻ' നടി ലിസ ഹെയ്ഡൻ തന്‍റെ  ഇൻസ്റ്റാഗ്രാമിൽ മുലയൂട്ടുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പല മുൻധാരണകളെയും മാറ്റിമറിച്ചു.  മകൻ സാക്കിനെയും മകളെയും മുലയൂട്ടുന്ന ഫോട്ടോകൾ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

4 /9

നടി അമൃത റാവു വീറിന് മുലയൂട്ടുന്ന ചിത്രം എടുത്തത്‌  ഭർത്താവ് ആർജെ അൻമോൾ ആണ്.   അമൃത  ഈ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു.  

5 /9

മുലയൂട്ടുന്നതിനെ കുറിച്ച് വാചാലയായ നേഹ ധൂപിയ തന്‍റെ  ഇളയ കുട്ടിയ്ക്ക് മുലയൂട്ടുന്ന ചിത്രം കഴിഞ്ഞ 'ലോക മുലയൂട്ടൽ വാര'ത്തിൽ ആരാധകരുമായി പങ്കുവച്ചിരുന്നു.  ഒപ്പം 'ഫ്രീഡം ടു ഫീഡ്' ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.

6 /9

നടി ശ്വേത സാൽവെ തന്‍റെയും മകൾ ആര്യയുടെയും ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ലോക മുലയൂട്ടൽ വാരാചരണത്തിൽ അവര്‍ ഈ ചിത്രം  പോസ്റ്റ് ചെയ്യുകയും ഒഒപ്പം ഒരു സന്ദേശം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  

7 /9

മകൻ ജനിച്ചതിന് ശേഷം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം എമി ജാക്‌സൺ പങ്കുവെച്ചിരുന്നു. എന്നാല്‍, ട്രോള്‍ അധികമായപ്പോള്‍ അവര്‍ ചിത്രം നീക്കം ചെയ്തു. 

8 /9

സീരിയല്‍ താരം ശിഖ സിംഗ്, മുലൂട്ടുന്ന ചിത്രം പങ്കുവച്ചിരുന്നു.  

9 /9

സൂപ്പർ മോഡൽ പദ്മ ലക്ഷ്മിയും ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കിട്ടു, അവിടെ അവർ ഒരേ സമയം കുഞ്ഞിന് മുലയൂട്ടുന്നതും മറ്റൊരു കൈകൊണ്ട് മേക്ക് അപ്പ്‌ ചെയ്യുന്നതും കാണാം.  "മൾട്ടി-ടാസ്കിംഗ്: ലെവൽ 100. ജോലി ചെയ്യുന്ന അമ്മമാരെ ഇത് ചെയ്യാൻ സഹായിക്കുന്ന എല്ലാ ആളുകൾക്കും ആശംസകൾ!", അവർ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി.

You May Like

Sponsored by Taboola