പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
നട്സ് വളരെ ആരോഗ്യപ്രദമാണ്. സാൻഡ്‌വിച്ച്, പാൻകേക്ക്, സ്മൂത്തി എന്നിവയിൽ നട്സ് ചേർത്ത് കഴിക്കാം.
മഞ്ഞൾ ആന്റി ഓക്‌സിഡന്റാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാൽ, സ്മൂത്തി എന്നിവയിൽ ചേർത്ത് കഴിക്കാം.
ചായക്കൊപ്പം ഇഞ്ചി, ഗ്രാമ്പൂ, പെരുംജീരകം, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
പ്രോട്ടീന്റെ പ്രധാന ഉറവിടമാണ് മുട്ട. പനീർ, ചെറുപയർ എന്നിവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ വർധിക്കാൻ സഹായിക്കും.
തൈരോ പാലോ ഉപയോഗിച്ചും പഴങ്ങൾ ഉപയോഗിച്ചും സ്മൂത്തികൾ കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.