Bombay Blood Group: 10,000ൽ ഒരാൾക്ക്, സൂക്ഷിക്കാനാവുക 40 ദിവസത്തേക്ക് മാത്രം; ബോംബെ രക്ത​ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ?

ഇന്ത്യയില്‍ 17600 പേരില്‍ ഒരാള്‍ക്ക് മാത്രമോ ലോകത്ത് 25000ല്‍ ഒരാള്‍ക്കോ ആണ് ബോംബെ രക്തഗ്രൂപ്പ് ഉള്ളത്.

ബോംബെ രക്ത​ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ? വളരെ അപൂ‍ർവ്വമായ രക്ത​ഗ്രൂപ്പാണിത്. കണക്കുകൾ പ്രകാരം ഇന്ത്യയില്‍ 17600 പേരില്‍ ഒരാള്‍ക്ക് മാത്രമോ ലോകത്ത് 25000ല്‍ ഒരാള്‍ക്കോ ആണ് ഈ രക്തഗ്രൂപ്പ് ഉള്ളത്. ഇവയുടെ മറ്റ് പ്രത്യേകതകൾ അറിഞ്ഞാലോ..

 

 

1 /7

ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 179 പേർക്കാണ് ബോംബെ ​ഗ്രൂപ്പ് ഉള്ളത്. 40 ദിവസത്തേക്ക് മാത്രമേ സ്റ്റോ‍ർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നതും ബോംബെ രക്തഗ്രൂപ്പിന്റെ പ്രത്യേകതയാണ്.  

2 /7

1952ൽ മുംബൈയിൽ ഡോ. ഭെൻഡേയാണ് ഈ രക്ത​​ഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. 

3 /7

മ​ഹാരാഷ്ട്രയിലും അതിനോട് ചേർന്ന കർണാടകയുടെ ചില പ്രദേശങ്ങളിലൂമാണ് ബോംബെ ഓ പോസിറ്റീവ് രക്തം കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ബോംബെ ​ഗ്രൂപ്പ് എന്ന പേര് വന്നത്.

4 /7

സാധാരണയുള്ള എ, ബി, ഒ​ ​ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്' (ഒ) ആന്റിജൻ ഇല്ലാത്ത അപൂർവ രക്ത​ഗ്രൂപ്പാണിത്. ഒ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു എൻസൈമിന്റെ അഭാവമാണ് ഈ രക്ത​ഗ്രൂപ്പിന് കാരണം. 

5 /7

​ഗ്രൂപ്പ് നിർണയിക്കാനുള്ള പരിശോധനകളിൽ ഇത്തരക്കാരുടെ രക്തം 'ഒ' ​ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്നാണ് രേഖപ്പടുത്തുന്നത്.

6 /7

ഈ ​ഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റ് ഏബിഓ ​ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് നൽകാനോ കഴിയുകയില്ല. 

7 /7

രാജ്യ വ്യാപകമായി ഈ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താന്‍ സങ്കല്‍പ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ ബോംബെ ബ്ലഡ് ഗ്രൂപ്പ് കമ്യൂണിറ്റി രൂപവത്കരിച്ചിട്ടുണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola