കറുത്ത വെളുത്തുള്ളി എന്നത് ഫെർമെന്റേഷൻ പ്രക്രിയയ്ക്ക് വിധേയമായ വെളുത്തുള്ളിയാണ്. ഫെർമെന്റേഷൻ പ്രക്രിയയുടെ ഫലമായി കറുത്ത വെളുത്തുള്ളിക്ക് ഇരുണ്ട നിറവും മധുരമുള്ള രുചിയും ലഭിക്കുന്നു. നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും ആഴ്ചകളോളം ഭക്ഷണം പുളിപ്പിച്ച് അതിന്റെ ഘടന, നിറം, സ്ഥിരത എന്നിവ മാറ്റുന്നു.
കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകൾ കുറവാണ്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: കറുത്ത വെളുത്തുള്ളിയിൽ സാലിൾ സിസ്റ്റൈൻ ഉൾപ്പെടെയുള്ള വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ആന്റിഓക്‌സിഡന്റുകൾ അത്യന്താപേക്ഷിതമാണ്.
ശരീരഭാരം കുറയ്ക്കൽ: കറുത്ത വെളുത്തുള്ളിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ, അല്ലിസിൻ, മെറ്റബോളിസത്തിൽ നല്ല സ്വാധീനം ചെലുത്തും. വേഗത്തിലുള്ള മെറ്റബോളിസം ശരീരത്തെ കൂടുതൽ കാര്യക്ഷമമായി കലോറി എരിച്ചുകളയാൻ സഹായിക്കും, ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം: കറുത്ത വെളുത്തുള്ളി ഹൃദയാരോഗ്യത്തെ ഗുണപരമായി ബാധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും, ഇതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു: കറുത്ത വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ ഉൾപ്പെടെയുള്ള സംയുക്തങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ സഹായിച്ചേക്കാം. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്.
കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു: കറുത്ത വെളുത്തുള്ളിയുടെ സത്തിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിന് സഹായിച്ചേക്കാം. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.