Birds In Dream: ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. ചില സ്വപ്നങ്ങള്‍ നാം ആസ്വദിക്കുമ്പോള്‍ ചിലത് നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും... സ്വപ്നം കാണുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്. എന്നാല്‍, സ്വപ്ന ശാസ്ത്രം പറയുന്നതനുസരിച്ച്. ഇത്തരം സ്വപ്നങ്ങൾ നമ്മെ ഭാവിയില്‍ സംഭവിക്കാനിരിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുകയാണ് ചെയ്യുന്നത്.
സ്വപ്നത്തില്‍ നാം പലതും കാണാറുണ്ട്, എന്നാല്‍, നിങ്ങള്‍ക്കറിയുമോ സ്വപ്നത്തില്‍ പക്ഷികളെ കാണുന്നതിന്റെ അര്‍ഥം എന്താണ് എന്ന്? സ്വപ്നത്തില്‍ ചില പക്ഷികളെ കാണുന്നത് ഏറെ ശുഭമാണ്, അതായത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യോദയം സൂചിപ്പിച്ചുകൊണ്ടാണ് ഈ പക്ഷികള്‍ സ്വപ്നത്തില്‍ എത്തുന്നത്. ...!
പനങ്കാക്ക (Indian roller) പനങ്കാക്ക അല്ലെങ്കില്‍ നീലകണ്ഠ പക്ഷിയെ (Indian roller) സ്വപ്നത്തില്‍ കണ്ടാല്‍ എന്താണ് അതിനര്‍ത്ഥം? അവിവാഹിതരായ വ്യക്തികളുടെ സ്വപ്നത്തില്‍ പനങ്കാക്കയെ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതായത്, അവരുടെ ജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇത്. അതായത് അവരുടെ ജീവിതത്തില്‍ ഒരു പങ്കാളി ഉടന്‍ എത്തിച്ചേരും എന്നതിന്റെ സൂചനയാണ് ഇത്. മറ്റുള്ളവരും സ്വപ്നത്തിൽ പനങ്കാക്കയെ കാണുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.
ഹംസം (Swan) ഒരു ഹംസം നിങ്ങളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഭാവിയിൽ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്നതിന്റെ സൂചനയാണ്. ഒരു ഹംസം വെള്ളത്തിൽ നീന്തി തുടിയ്ക്കുന്നതോ, ഒരു ജോടി ഹംസങ്ങളോ, ഒരു ഹംസത്തിന് ഭക്ഷണം നൽകുന്നതോ കാണുന്നത് ശുഭകരമാണ്. സ്വപ്നത്തില്‍ ഹംസത്തെ കാണുന്നത് ശുഭകരമായ ജോലിയെയോ പണ ലാഭത്തെയോ സൂചിപ്പിക്കുന്നു, ഒപ്പം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അടയാളങ്ങൾ നൽകുന്നു. അതേസമയം, ഒരു കറുത്ത ഹംസം അല്ലെങ്കിൽ ഒരു ചത്ത ഹംസം അശുഭ കാര്യങ്ങള്‍ സംഭവിക്കുമെന്ന സൂചനകള്‍ നല്കുന്നു.
തത്ത (Parrot) സ്വപ്ന ശാസ്ത്രം അനുസരിച്ച് ഒരു തത്തയെ സ്വപ്നത്തിൽ കാണുന്നത് ഒരു ശുഭലക്ഷണമാണ്. അതേസമയം, ഒരു ജോടി തത്തകളെ കണ്ടാൽ, വീട്ടിൽ പുതിയ അതിഥി വരാൻ പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ജോടി തത്തകളെ കാണുന്നത് ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തിൽ പ്രണയത്തിന്റെ സൂചനയാണ് നല്‍കുന്നത്.
കുരുവി (Sparrow) കുരുവിയെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതേ സമയം, ഒരു പക്ഷി സ്വപ്നത്തിൽ ചിലയ്ക്കുന്നത് കാണുന്നത് കണ്ടാൽ, അത് ശുഭകരമായി കണക്കാക്കില്ല. ഒരു സ്വപ്നത്തിൽ അവയെ കാണുന്നത് ജീവിതത്തില്‍ വരാന്‍ പോകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു. അതേസമയം, ഒരു മൂങ്ങയെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. മൂങ്ങയെ ഹിന്ദുമതത്തിൽ ലക്ഷ്മീദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. ഒരു വ്യക്തി സ്വപ്നത്തിൽ മൂങ്ങയെ കണ്ടാൽ, ലക്ഷ്മിദേവിയുടെ അനുഗ്രഹം അവരുടെ മേൽ ചൊരിയാൻ പോകുന്നുവെന്ന് മനസ്സിലാക്കുക. അത്തരം സ്വപ്നങ്ങൾ സാമ്പത്തിക നേട്ടത്തെ സൂചിപ്പിക്കുന്നു.
മയിൽ (Peacock) ഒരു വ്യക്തി മയിലിനെ സ്വപ്നത്തിൽ കാണുന്നുവെങ്കിൽ, അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഇതിനർത്ഥം. ശനിദേവൻ മയിലിന്മേൽ ഇരിക്കുന്നതായി സ്വപ്നത്തിൽ കണ്ടാൽ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനർത്ഥം പണം ഉടൻ ലഭിക്കുമെന്നാണ്.