തെറ്റായ ആഹാരശീലങ്ങള്‍, മാനസികാവസ്ഥ, ജീവിതരീതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
തെറ്റായ ആഹാരശീലങ്ങള്‍, മാനസികാവസ്ഥ, ജീവിതരീതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും നമ്മുടെ ഭക്ഷണങ്ങൾ തന്നെയാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ബയോട്ടിന്‍ ധാരാളം അടങ്ങിയ ചില ഭക്ഷ്യ വസ്തുക്കളെ പരിചയപ്പെട്ടാലോ...
വാൽനട്ടുകൾ മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനുള്ള ആന്റിഓക്സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്.
ശക്തമായ മുടി വേരുകൾക്ക് ബയോട്ടിൻ, വിറ്റാമിന ഇ, സെലിനിയം എന്നിവ അടങ്ങിയ സൂര്യകാന്തി വിത്ത് ഗുണം ചെയ്യും.
വിറ്റാമിൻ ഇ, ബയോട്ടിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള അവക്കാഡോ നിങ്ങൾക്ക് തിളക്കമുള്ളതും കട്ടിയുള്ളതുമായ തലമുടി നൽകുന്നു.
ബയോട്ടിന്‍ വിറ്റമിന്റെ കലവറയാണ് മധുരക്കിഴങ്ങ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
ചീരയിലും ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മുടിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ശരീരത്തില്‍ രക്തം വയ്ക്കുന്നതിനുമെല്ലാം ഇവ നല്ലതാണ്.
ബയോട്ടിൻ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ ബദാമും മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ ഉള്ള് കുറയുന്ന പ്രശ്‌നം എന്നിവയെ നേരിടാൻ മുട്ടയുടെ മഞ്ഞ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)