8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷ വാർത്ത.
8th Pay Commission Latest Updates: എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് ശേഷം ഇവർക്ക് 52% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷ.
8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷ വാർത്ത. എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് ശേഷം ഇവർക്ക് 52% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷ
ഓരോ പത്ത് വർഷത്തിലും പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ഏഴാം ശമ്പള കമ്മീഷനായി കേന്ദ്ര സർക്കാർ 2014 ൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും 2016 ൽ ഇത് നിലവിൽ വരുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ശമ്പള കമ്മീഷനുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. 2025 ലെ ബജറ്റിൽ എട്ടാം ശമ്പള കമ്മിഷൻ്റെ രൂപീകരണം സർക്കാർ പ്രഖ്യാപിക്കുമെന്നാണ് വിവരം.
എട്ടാം ശമ്പള കമ്മിഷൻ്റെ പ്രഖ്യാപനത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ജീവനക്കാർ ഇത് പ്രതീക്ഷിക്കുന്നത്? ഇതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നിവ അറിയാം...
എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ശമ്പളത്തിൽ പെൻഷനിലും നല്ല വർദ്ധനവുണ്ടാകും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മിനിമം വേതനം 18,000 രൂപയിൽ നിന്ന് 34,560 രൂപയായി വർധിച്ചേക്കുമെന്നും ഈ വർദ്ധനവ് ഏകദേശം 52% ത്തോളം വരുമെന്നുമാണ് റിപ്പോർട്ട്.
എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിലൂടെ പെൻഷൻകാരുടെ ആനുകൂല്യങ്ങലും വർധിക്കും. പുതിയ ശമ്പള ഘടന പ്രകാരം, നിലവിലെ മിനിമം പെൻഷൻ 9,000 രൂപയിൽ നിന്ന് 17,280 രൂപയായി ഉയർന്നേക്കുമെന്നും. ഇതിനുപുറമെ ഫിറ്റ്മെൻ്റ് ഫാക്ടറിൽ വർദ്ധനവുണ്ടാകാനും ഇത് കാരണം അലവൻസുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം 15-20% വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
ഈ എസ്റ്റിമേറ്റുകളെല്ലാം വിവിധ ഫിറ്റ്മെൻ്റ് ഫാക്ടർ, സ്റ്റാഫിംഗ് ലെവൽ, അടിസ്ഥാന ശമ്പളം എന്നിവയെ അടിസ്ഥാനമാക്കി കണക്കാക്കിയ നിരക്കുകളാണ്. എന്നാൽ ഇതിനെ കുറിച്ച് സർക്കാരിൽ നിന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ ശമ്പള വർദ്ധനവില വ്യത്യാസം വരും. എങ്കിലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫിറ്റ്മെൻ്റ് ഘടകം എല്ലാ ജീവനക്കാർക്കും തുല്യമായിരിക്കും.
നിലവിൽ ഫിറ്റ്മെൻ്റ് ഫാക്ടർ 2.57 ആണ്. ഇത് എട്ടാം ശമ്പളക്കമ്മീഷനിൽ 1.92 ആയി മാറിയേക്കുമെന്നാണ് സൂചന എന്നാൽ ഇതിനെ 3.68 ആക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ഓരോ പത്തുവർഷത്തിലുമാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷനുള്ള സമയമായിരിക്കുകയാണ്.
എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം 2025 ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
എട്ടാം ശമ്പളക്കമ്മീഷനെക്കുറിച്ച് ചർച്ച ചെയ്യാൻ നവംബറിൽ സംയുക്ത കൺസൾട്ടേറ്റീവ് ബോഡി യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ഈ യോഗത്തിൽ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പരിഗണിക്കുകയും തൊഴിലാളി സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർധനവുണ്ടാകും. കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയായി ഉയർന്നേക്കും.
അതുപോലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പരമാവധി അടിസ്ഥാന ശമ്പളം പ്രതിമാസം 4,80,000 രൂപയായും ഉയർത്തിയേക്കും. നിലവിൽ ഇത് രണ്ടര ലക്ഷം രൂപയാണ്.