ബുധനും സൂര്യനും മേടരാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഇടവം രാശിയിൽ കൂടിച്ചേർന്ന് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടും. ബുദ്ധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
ഇടവം: ബുധാദിത്യ രാജയോഗം രൂപപ്പെടുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകുന്നു. വിവാഹം ഉറപ്പിക്കാനുള്ള സാധ്യതയുണ്ട്. ഉയർന്ന സ്ഥാനങ്ങളിലുള്ളവരുമായി സമ്പർക്കം പുലർത്തും.
ചിങ്ങം: സൂര്യനും ബുധനും കൂടിച്ചേരുന്നത് ചിങ്ങം രാശിക്കാർക്ക് അനുകൂലമാണ്. ജോലിയ്‌ക്കോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാൻ സാധ്യതയുണ്ട്. ബിസിനസിൽ നല്ല ലാഭം ഉണ്ടാകും. ഓഫീസിലെ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. കരിയർ മികച്ചതായിരിക്കും. രാഷ്ട്രീയരംഗത്തുള്ളവർക്ക് ഈ സമയം നല്ലതാണ്.
കർക്കടകം: ബുദ്ധാദിത്യ രാജയോഗം നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യും. നിങ്ങളുടെ വരുമാനം ഇരട്ടിയാകും. വിവിധ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് വരുമാനം ലഭിക്കും. വിദേശത്ത് നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിത ധനം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടമുണ്ടാകും. കുടുംബത്തിലെ ബന്ധങ്ങൾ ദൃഢമാകുന്നു. നിങ്ങൾക്ക് ആത്മീയതയിൽ താൽപ്പര്യമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)