ഉണക്ക മുന്തിരിയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും, ദഹനത്തിനും സഹായിക്കും.
ഉണക്ക മുന്തിരിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഇൻഫെക്ഷൻ ഉണ്ടാകുന്നതിൽ നിന്നും പ്രതിരോധിക്കും.
കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കും.
ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യവും, മൈക്രോ ന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഇത് ഗുണം ചെയ്യും.എല്ലുകളും പേശികളും ബലപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും.
അനീമിയ ഇല്ലാതാക്കാനും കുതിർത്ത ഉണക്ക മുന്തിരി സഹായിക്കും