Hibiscus: മുടിയഴകിലെ ഹീറോ; അറിയാം ചെമ്പരത്തിപ്പൂവിൻ്റെ ഗുണങ്ങൾ...

ചർമ്മത്തിനും മുടിക്കും ഏറെ ​ഗുണകരമാണ് ചെമ്പരത്തി പൂക്കൾ.

വീട്ടു മുറ്റത്തും തൊടികളിലും സാധാരണയായി കാണപ്പെടുന്ന ചെമ്പരത്തി ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞാലോ....

 

1 /6

ചെമ്പരത്തി പൂക്കളിൽ കാണപ്പെടുന്ന അമിനോ ആസിഡുകൾ മുടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.  

2 /6

ചെമ്പരത്തി പൂവിലും  ഇലകളിലും ധാരാളം മ്യൂക്കസ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വാഭാവിക കണ്ടീഷണറായി ചെമ്പരത്തിപൂ പ്രവർത്തിക്കുന്നു.  

3 /6

മുടിക്ക് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ ഉൽപാദനത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിൽ ഉണ്ട്. ഇവ മുടി നരയ്ക്കുന്നതിൽ നിന്ന് പ്രതിരോധിക്കുന്നു.  

4 /6

ചെമ്പരത്തിയുടെ  ഫെയ്സ്മാസ്കുകൾ ചർമ്മത്തിന്റെ ആരോ​ഗ്യം നിലനർത്താനും പ്രായമാകുന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു.  

5 /6

പൊടി, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, ചർമ്മത്തിലെ രോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ചെമ്പരത്തി സഹായിക്കുന്നു.

6 /6

പച്ചക്കറികള്‍ക്കൊപ്പവും പഴങ്ങള്‍ക്കൊപ്പവും  ചെമ്പരത്തിപ്പൂവ് അരിഞ്ഞ് ചേര്‍ക്കാവുത്ത് സാലഡായി ഉപയോഗിക്കാം. ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു. 

You May Like

Sponsored by Taboola