ഇന്നത്തെ ജീവിതശൈലി നട്ടെല്ലുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭക്ഷണക്രമം ശരിയായ രീതിയിൽ ആയാൽ നടുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
കൂടുതൽ ആളുകളും ഇന്ന് ഉദാസീനമായ ഒരു ജീവിതശൈലി ആണ് നയിക്കുന്നത്. ഇത് മൂലം നടുവേദന, പുറം വേദന തുടങ്ങിയ പ്രശ്നങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതാ.
നിങ്ങളുടെ ഭക്ഷണത്തിൽ ഏറ്റവും പ്രധാനമായി ഉൾപ്പെടുത്തേണ്ടത് പച്ചക്കറികൾ ആണ്. പ്രത്യേകിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ ഡയറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക. ഈ പച്ചക്കറികൾക്ക് അതിന്റേതായ പ്രത്യേക പോഷകങ്ങൾ ഉണ്ട്.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാൻ ഉത്തമമാണ്. സാൽമൺ, പരിപ്പ്, ഒലിവ് ഓയിൽ, വിത്തുകൾ, അവോക്കാഡോ ഓയിൽ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അതിന് പകരം മത്സ്യം കഴിക്കാനാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസ്സാണ് മത്സ്യങ്ങൾ. ഇത് നടുവേദന തടയാൻ സഹായിക്കും.
പഞ്ചസാര, മാവ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. കേക്ക്, പൈ, മിഠായി, പാസ്ത, ബ്രെഡ് തുടങ്ങിയ മറ്റ് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക.
മുട്ട, ചീസ്, പാൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ എന്നിവ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.