Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി ഒപ്പം പുരോഗതിയും!

Kedar Yoga 2023: ജ്യോതിഷത്തിൽ കേദാർ യോഗത്തെ ശുഭ യോഗമായിട്ടാണ് കണക്കാക്കുന്നത്.  ഗ്രഹനിലകളനുസരിച്ചാണ് കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നത് അതിലൂടെ ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയുകായും ചെയ്യും.

Kedar Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്.  ഇതിലൂടെ പല തരത്തിലുള്ള ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും ഉണ്ടാകും.  ചില ഗ്രഹനിലകൾ ഒരുമിച്ച് കേദാർയോഗം രൂപപ്പെടും.

1 /5

Kedar Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്.  ഇതിലൂടെ പല തരത്തിലുള്ള ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും ഉണ്ടാകും.  ചില ഗ്രഹനിലകൾ ഒരുമിച്ച് കേദാർയോഗം രൂപപ്പെടും. ജാതകത്തിൽ 4 ഭവനങ്ങളിൽ 7 ഗ്രഹങ്ങൾ നിൽക്കുമ്പോഴോ അനേകം ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴോ ആണ് കേദാർയോഗം ഉണ്ടാകുന്നത്.

2 /5

ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഇവർക്ക് പെട്ടെന്ന് ധാരാളം പണം ലഭിക്കും അവരുടെ കരിയറിൽ വൻ പുരോഗതിയുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് കേദാർയോഗം ശുഭകരമായ ഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നോക്കാം.

3 /5

മേടം (Aries): മേടം രാശിക്കാർക്ക് കേദാർ രാജയോഗത്തിന്റെ രൂപീകരണം വളരെ ഫലപ്രദമായിരിക്കും. ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും.  പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനം ലഭിക്കും. കിട്ടില്ലെന്ന്‌ വിചാരിച്ച പണവും പ്രശസ്തിയും ലഭിക്കും.  ഈ സമയം കുറച്ച് പിരിമുറുക്കം നൽകുമെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരിക്കും. നിങ്ങളുടെ സംസാരത്തിന്റെ ശക്തിയിൽ നിങ്ങൾ ജോലി പൂർത്തിയാക്കും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും.

4 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് കേദാര രാജയോഗം വളരെ ശുഭകരമായിരിക്കും. ഈ സമയം കർക്കടക രാശിക്കാർക്ക് വലിയ സ്വത്ത് നേട്ടങ്ങൾ ലഭിക്കും. ജോലിയിലുള്ളവർക്ക് വലിയ പദവികൾ ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ബഹുമാനം ലഭിക്കും. ഗ്ലാമർ, സിനിമാ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. പണം ലഭിക്കാൻ സാധ്യത.

5 /5

മകരം (Capricorn): കേദാര രാജയോഗം രൂപപ്പെടുന്നത് മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്-കാർ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങാൻ ഈ സമയം യോഗമുണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിലും ലാഭമുണ്ടാകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. അതിനാൽ നിങ്ങളുടെ മുടങ്ങിക്കിടന്ന  ജോലിയും പൂർത്തിയാകും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola