Shash Mahapurusha Kendra Tirkona Rajayoga: ശനിയുടെ മാറ്റം മൂലം സൃഷ്ടിക്കുന്ന ഇരട്ട രാജയോഗം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ.
Rajayoga 2024: ജ്യോതിഷ പ്രകാരം ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 നാണ് വരുന്നത്. ഈ ദിവസങ്ങളിൽ ശനി സ്വന്തം രാശിയായ കുംഭത്തിലൂടെ സഞ്ചരിക്കുകയാണ്.
ഇതിലൂടെ ശനി ഇരട്ട രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ തനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കാൻ രണ്ടര വര്ഷം വേണ്ടി വരും.
30 വർഷത്തിന് ശേഷമാണ് ശനി കുംഭ രാശിയിൽ പ്രവേശിച്ചത്. അതുകൊണ്ടാണ് 30 വർഷത്തിന് ശേഷംഈ സമയം ശനി ശശ് മഹാപുരുഷ് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാർക്ക് ദീപാവലി നാളിൽ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ഈ ഇരട്ട രാജയോഗം മേട രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ വരുമാന ഭവനത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും, ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൻ്റെ പുതിയ ഉറവിടങ്ങൾ സൃഷ്ടിക്കാൻ കഴിയും, ചിന്തകൾ പോസിറ്റീവായി നിലനിർത്തുക
കുംഭം (Aquarius): കേന്ദ്ര ത്രികോണ ശശ് മഹാപുരുഷ രാജയോഗത്തിൻ്റെ രൂപീകരണം കുംഭ രാശിക്കാർക്ക് ദീപാവലി അടിപൊളിയാക്കും. ശനി ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഇരട്ട രാജയോഗം സൃഷ്ടിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, പ്രവർത്തന ശൈലി മെച്ചപ്പെടും, സാമ്പത്തിക നേട്ടം, വ്യക്തിജീവിതം മുമ്പത്തേക്കാൾ മികച്ചതാകും.
വൃശ്ചികം (scorpio): ശശ് മഹാപുരുഷ കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്കും നേട്ടങ്ങൾ നൽകും, ഈ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദീപാവലി ഇവർക്ക് വലിയ സന്തോഷങ്ങൾ നൽകും, വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം, ആഡംബര വസ്തുക്കളും വാങ്ങും. ബിസിനസുകാർ ലാഭം നേടുന്നതിൽ വിജയിക്കും, വ്യക്തിജീവിതത്തിലും ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സ്വത്ത്, ഭൂമി, റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജോലിയോ ബിസിനസ്സോ ഉള്ളവർക്ക് ഈ സമയം അടിപൊളി ആനുകൂല്യങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)