Aswathy Sreekanth: അശ്വതി ശ്രീകാന്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിൽ ഒന്നായ ചക്കപ്പഴത്തിലെ ആശയായി തകർത്ത് അഭിനയിക്കുന്ന ഒരാളാണ് അവതാരകയായ അശ്വതി ശ്രീകാന്ത്

അവതാരകയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അശ്വതി കഴിഞ്ഞ ലോക്ക് ഡൗൺ നാളിലായിരുന്നു അഭിനയത്തിലേക്ക് തിരിഞ്ഞത്

1 /6

ഈ കഴിഞ്ഞ മാർച്ച് 18-നാണ് അശ്വതി താൻ ഗർഭിണിയാണെന്നും രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷ വാർത്ത അറിയിച്ചത്

2 /6

മകൾക്കും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അശ്വതി ഈ വാർത്ത ആരാധകരെ അറിയിച്ചത്

3 /6

മകൾ പദ്മയുടെ കൈയിലെ സ്ലേറ്റിൽ ഉടൻ തന്നെ ഒരു ചേച്ചിയാകാൻ പോകുന്നുവെന്ന് എഴുതി പിടിച്ചിട്ടുമുണ്ടായിരുന്നു

4 /6

ഇപ്പോഴിതാ പ്രസവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അശ്വതി

5 /6

ഡാർക്ക് റോസ് നിറത്തിലുള്ള ഗൗൺ ധരിച്ച് ഒരു മാലാഖയെ പോലെ തോന്നിക്കുന്ന രീതിയിലുളള ചിത്രങ്ങളാണ് അശ്വതി പോസ്റ്റ് ചെയ്തിട്ടുളളത്. മകൾ പദ്മയും അമ്മയോടൊപ്പമുണ്ട്.

6 /6

അഞ്ജലിസ് ഡിസൈനർ കളക്ഷൻസിന്റെ വസ്ത്രങ്ങളിൽ അതിസുന്ദരിയായിട്ടാണ് അശ്വതിയെ കാണാൻ സാധിക്കുക. ബ്ലിസ് ഫോട്ടോ ആർട്ടാണ് അശ്വതിയുടെ ഈ മറ്റർനിറ്റി ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മുകേഷ് മുരളിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola