Anikha Surendran: രാജകുമാരിയെ പോലെ തിളങ്ങി അനിഖ, ചിത്രങ്ങൾ വൈറലാകുന്നു

ബാലതാരമായി അഭിനയിച്ച് ജന ഹൃദയങ്ങളിൽ ഇടംപിടിച്ച് ഒരുപാട് ആരാധകരെ നേടിയ ഒരു താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

1 /7

2013-ൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് അനിഖ. 2010-ലാണ് അനിഖ സിനിമയിൽ സജീവമായി തുടങ്ങിയത്.

2 /7

ആദ്യം ജയറാം നായകനായ സിനിമയിൽ മംത മോഹൻദാസിന്റെ മകളായി അഭിനയിച്ചു. പിന്നീട് ഓരോ സിനിമകൾ കഴിയുംതോറും അനിഖ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 

3 /7

2014-ൽ അജിത്തിന്റെ മകളായി അഭിനയിച്ചുകൊണ്ട് അനിഖ തമിഴിലേക്ക് പോവുകയും അവിടെയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. യെന്നൈ അറിന്താൽ എന്ന സിനിമയിലൂടെയാണ് അനിഖ തമിഴിൽ എത്തിയത്.

4 /7

ഏറ്റവും ഒടുവിലായി അജിത്തിന്റെ തന്നെ മകളായി വിശ്വാസം എന്ന സിനിമയിൽ അനിഖ അഭിനയിച്ചത്. ഇനി 2 സിനിമകൾ അനിഖയുടെ ഇറങ്ങാനുണ്ട്. ഇൻസ്റ്റാഗ്രാമിലെ അനിഖയുടെ ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും സോഷ്യൽ മീഡിയ ഒട്ടാകെ ശ്രദ്ധനേടാറുണ്ട്. 

5 /7

മലർസ് ഫാഷൻ വേൾഡിന്റെ പുതിയ ഫാഷൻ ഷോയിൽ അനിഖ സുരേന്ദ്രനും പങ്കെടുത്തിരുന്നു. രണ്ട്  കോസ്റ്റിയൂമുകളിലാണ് അനിഖ എത്തിയത്. 

6 /7

ഒന്ന് ഒരു പച്ച നിറത്തിലെ ഗൗണിലും മെറ്റേത് പർപ്പിൾ നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റിലുമാണ് അനിഖ തിളങ്ങിയത്. 

7 /7

ഗൗണിലുള്ള ചിത്രങ്ങളിൽ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിക്കി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗായു തങ്കവേലുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ വച്ചാണ് ഈ ഫാഷൻ ഷോ നടന്നത്.

You May Like

Sponsored by Taboola