Tulip Garden Srinagar: ജമ്മു കശ്മീര്‍ വിളിക്കുന്നു... 15 ലക്ഷത്തിലധികം ടുലിപ് പൂക്കള്‍ ഒരേസമയം വിരിഞ്ഞു നില്‍ക്കുന്ന അത്ഭുതകാഴ്ച കാണാം...

ഇന്ത്യയില്‍ വസന്തകാലത്തിന്‍റെ വരവറിയിച്ച് കശ്മീര്‍ താഴ്വരകള്‍ ടുലിപ് പൂക്കള്‍ക്കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്.  ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം എന്നറിയപ്പെടുന്നതാണ് കശ്മീരിലെ ഈ   Tulip Garden.  

ഇന്ത്യയില്‍ വസന്തകാലത്തിന്‍റെ വരവറിയിച്ച് കശ്മീര്‍ താഴ്വരകള്‍ ടുലിപ് പൂക്കള്‍ക്കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്.  ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം എന്നറിയപ്പെടുന്നതാണ് കശ്മീരിലെ ഈ   Tulip Garden.  

1 /7

ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിലായാണ് ഈ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. നീണ്ട ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബുധനാഴ്ചയാണ് ഉദ്യാനം സന്ദർശകർക്കായി തുറന്നത്.

2 /7

പുഷ്പ സ്നേഹികളെ വരവേല്‍ക്കാനായി  ടുലിപ് ഗാർഡൻ ഒരുങ്ങിക്കഴിഞ്ഞു.  15 ലക്ഷത്തിലധികം പൂക്കളാണ് ഇപ്പോള്‍ തന്നെ വിരിഞ്ഞിരിയ്ക്കുന്നത്.  ഒരു മാസത്തേയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കുക.    

3 /7

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ്  ഗവർണറുടെ ഓഫീസിൽ നിന്നുള്ള ട്വിറ്റർ പേജിൽ ഉദ്യാനത്തിന്‍റെ അതിമനോഹരമായ  ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.  ഒരു ദശലക്ഷത്തിലധികം പൂക്കൾ സന്ദർശകരെ കാത്തിരിക്കുകയാണ് എന്ന്  ലെഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു.   

4 /7

ടുലിപ് ഗാർഡൻ സഞ്ചാരികള്‍ക്കായി തുറന്നതോടെ ലോകമെമ്പാടുമുള്ള  വിനോദസഞ്ചാരികള്‍ക്ക്  വസന്തകാലത്തിന്‍റെ ആദ്യ ആകർഷണമായി മാറിയിരിയ്ക്കുകയാണ് ഇത്.  

5 /7

ഹോളണ്ടിലെയും നെതർലാൻഡിലെയും ടുലിപ് ഗാർഡനുകളുമായി കിടപിടിയ്ക്കുന്ന കാശ്മീർ ടുലിപ് ഗാർഡൻ ലോകത്തിലെ ആദ്യത്തെ മൂന്ന് ടുലിപ്  ഗാർഡനുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.  

6 /7

ഏകദേശം 30 ഹെക്ടർ സ്ഥലത്താണ് ഈ പൂന്തോട്ടം വ്യാപിച്ചു കിടക്കുന്നത്. നൂറുകണക്കിന് തോട്ടക്കാരുടെയും സൂപ്പർവൈസർമാരുടെയും മാസങ്ങളുടെ കഠിനാധ്വാനത്തിന് ശേഷമാണ് ഈ പൂന്തോട്ടം ഒരുങ്ങുന്നത്.

7 /7

2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പൂന്തോട്ടം ഓരോ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ പ്രകൃതിസ്‌നേഹികളുടെ ഹൃദയം കവരുന്നു. 

You May Like

Sponsored by Taboola