ഉണങ്ങിയ വിത്തുകൾ വളരെ ആരോഗ്യഗുണമുള്ളതാണ്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രോട്ടീനുകളുടെയും വളരെ മികച്ച ഉറവിടമാണ് വിത്തുകൾ.
ദഹനപ്രകിയയ്ക്ക് മത്തങ്ങ വിത്ത് വളരെ നല്ലതാണ്. നാരുകളാൽ സമ്പന്നമാണ് മത്തങ്ങ വിത്ത്. മത്തങ്ങ വിത്ത് കഴിച്ചാൽ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കും. നിരവധി പോഷകങ്ങളാൽ സമ്പന്നവുമാണ് മത്തങ്ങ വിത്ത്.
ചെറുചന വിത്ത് അഥവാ ഫ്ലാക്സ് സീഡ് രണ്ട് തരത്തിലാണ് ഉള്ളത്. തവിട്ട് നിറത്തിലുള്ള ചെറുചന വിത്തും സ്വർണ്ണ നിറത്തിലുള്ള ചെറുചന വിത്തും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും ഇവ മികച്ചതാണ്.
ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് സൂര്യകാന്തി വിത്തുകൾ. വൈറ്റമിനുകൾ, കൊഴുപ്പുകൾ, പ്രോട്ടീൻ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് സൂര്യകാന്തി വിത്തുകൾ. വൈറ്റമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ.
വൈറ്റമിൻ ഇ, ഫൈബർ തുടങ്ങി ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള വിത്താണ് ക്വിനോവ. ക്വിനോവ വിത്ത് ഗ്ലൂട്ടൻ രഹിതമാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇവയ്ക്കുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾ എന്നിവയെ തടയാനും ക്വിനോവ വിത്തുകൾ വളരെ നല്ലതാണ്.
ദഹനത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് എള്ള് വിത്ത്. പല ഭക്ഷണവും തയ്യാറാക്കുന്നതിൽ എള്ള് ചേർക്കാറുണ്ട്. ആരോഗ്യകരമായ പ്രോട്ടീനുകളും അമിനോ ആസിഡുകളും ലഭിക്കാൻ എള്ള് വിത്ത് മികച്ചതാണ്.
ചായയുടെ വിത്ത് വളരെ ഊർജം നൽകുന്ന ഒന്നാണ്. ഇത് ഒരു ടേബിൾ സ്പൂണോളം ചായ വിത്ത് കഴിക്കുന്നത് നല്ലതാണ്. ഗ്ലൂട്ടൻ രഹിത ധാന്യ വിത്തുകളാണ് ചായ വിത്ത്. ഇത് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ ഉൾപ്പെടുത്താം.