Pomegranate Benefits: പ്രമേഹം മുതൽ പ്രതിരോധശേഷി വരെ; മാതളത്തിന്റെ ​ഗുണങ്ങൾ അറിയാം

മാതളം ഏറെ ആരോ​ഗ്യ ​ഗുണമുള്ള ഒരു ഫ്രൂട്ടാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു മാതളം പ്രമേഹം തുടങ്ങി പ്രതിരോധശേഷി കൂട്ടാൻ വരെ സഹായകമാണ്.

 

കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. കൂടാതെ മാതളത്തിൽ ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ ഉറവിടം കൂടിയാണ്. പ്യൂണിക്കലാജിൻ, പ്യൂനിക് ആസിഡ് എന്നീ രണ്ട് സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 

 

1 /8

വിളർച്ച - ശരീരത്തിൽ രക്തയോട്ടം കൂടാൻ സഹായിക്കുന്ന പഴമാണ് മാതളം. ഇത് വിളർച്ചയെ തടയും.  

2 /8

ദഹനം - മാതളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.  

3 /8

പ്രമേഹം - പ്രമേഹ രോ​ഗികൾക്ക് കവിക്കാൻ സാധിക്കുന്ന ഒന്നാണ് മാതളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.  

4 /8

ഹൃദയാരോ​ഗ്യം - ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നതാണ് മാതളം. ഇത് കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് ബെസ്റ്റാണ്.  

5 /8

പ്രതിരോധശേഷി - മാതളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.  

6 /8

ശരീരഭാരം - വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് മാതളം. ഇതിൽ കലോറി കുറവാണ്.  

7 /8

ചർമ്മം - ചർമ്മ സംരക്ഷണത്തിനും മാതളം ബെസ്റ്റാണ്. 

8 /8

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola