Adipurush:ആദിപുരുഷിൽ കൃതി സനോണും,സണ്ണി സിങ്ങും, റിലീസ് അടുത്ത വർഷം ആഗസ്റ്റിൽ

1 /4

പ്രഭാസ് നായകനാകുന്നു ഇതിഹാസ ചിത്രം ആദിപുരുഷിൽ കൃതി സനോൺ നായികയാവും. രാമയണം ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. സീതാദേവിയായാണ് കൃതി എത്തുക

2 /4

ലക്ഷ്മണന്റെ വേഷം ചെയ്യുന്നത് സണ്ണി സിങ്ങാണ്. കൃതി സനോണിനും സണ്ണി സിങ്ങിനുമൊപ്പമുള്ള ചിത്രങ്ങൾ പ്രഭാസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കൃതി സനോണും പ്രഭാസിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.സീതയായി ആരാണ് വേഷമിടുന്നതെന്ന് ആരായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

3 /4

2022 ഓഗസ്റ്റ് 11 നാണ് ആദിപുരുഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നേരത്തേ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. 

4 /4

തെലുങ്കിൽ കൂടാതെ തമിഴ്, മലയാളം ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും. ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്.3 ഡി രൂപത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത് എന്നതും പ്രത്യേകതയാണ്. 

You May Like

Sponsored by Taboola